America എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് By Ayyappadas Kumbalathu Posted on 14 hours ago 3 second read 0 0 1 വാഷിംഗ്ടൺ : വിദേശ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന പ്രശസ്തമായ എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർ ജനറൽ ആന്റണി ഡി എസ്പോസിറ്റോ. വിദേശ തൊഴിൽ വിസ സംവിധാനത്തിലെ തട്ടിപ്പുകൾക്കെതിരെ ഭരണകൂടം വിപുലമായ കേസ് തയ്യാറാക്കുകയാണെന്നും, ഇന്നത്തെ സാഹചര്യത്തിൽ നിന്ന് 365 ദിവസങ്ങൾക്കുള്ളിൽ ഈ പ്രോഗ്രാം തികച്ചും വ്യത്യസ്തമായ ഒന്നായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.കമന്റേറ്റർ ബെന്നി ജോൺസണുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. “ഞങ്ങളുടെ പക്കൽ വിലങ്ങുകൾ തയ്യാറാണ്… ഞങ്ങൾ ശക്തമായ കേസ് കെട്ടിപ്പടുക്കുകയാണ്. വൈറ്റ് ഹൗസിന്റെയും നിലവിലെ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുള്ള കടുത്ത നീക്കങ്ങൾ ഇതിന്റെ കൃത്യമായ സൂചനയാണ് നൽകുന്നത്. ഞങ്ങൾ ഈ യാഥാർത്ഥ്യം അമേരിക്കൻ ജനതയ്ക്ക് മുന്നിൽ വളരെ വ്യക്തമായി അവതരിപ്പിക്കുകയാണ്,” ഡി എസ്പോസിറ്റോ പറഞ്ഞു. ഇത് കേവലം പേപ്പർവർക്കുകളോ സാധാരണ നിയമപാലന പരിശോധനയോ അല്ലെന്നും, വളരെ ഗൗരവമേറിയ ക്രിമിനൽ അന്വേഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ തൊഴിൽ തട്ടിപ്പുകൾ, തൊഴിലാളി ചൂഷണം, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിനായി ട്രംപ് ഭരണകൂടം രാജ്യവ്യാപകമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. “വ്യാജ തൊഴിലുടമകൾ”, “വ്യാജ ജോലികൾ”, “വിസ മില്ലുകൾ”(വിസ തട്ടിപ്പ് കേന്ദ്രങ്ങൾ) എന്നിവയിലൂടെ എച്ച്-1ബി വിസ ദുരുപയോഗം ചെയ്യുന്നവരെയാണ് ലേബർ ഡിപ്പാർട്ട്മെന്റ് പ്രധാനമായും ലക്ഷ്യമിടുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ലേബർ ഡിപ്പാർട്ട്മെന്റിന്റെ ഇൻസ്പെക്ടർ ജനറൽ ഓഫീസ് ഇതിനകം തന്നെ ഡസൻ കണക്കിന് സമൻസുകൾ പുറപ്പെടുവിക്കുകയും ഒട്ടനവധി സ്ഥലങ്ങളിൽ ഒരേസമയം തിരച്ചിൽ വാറണ്ടുകൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എച്ച്-1ബി വിസയ്ക്ക് പുറമെ, ജെ-1 വിസകൾ ദുരുപയോഗം ചെയ്ത് വിദേശ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന കോളേജുകളെയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സ്പോൺസർമാരെയും ഫണ്ടിംഗിനെയും കുറിച്ച് അന്വേഷിക്കുകയാണെന്നും തട്ടിപ്പുകാർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഐജി വ്യക്തമാക്കി.അമേരിക്കൻ ഐടി കമ്പനികൾ ഉൾപ്പെടെയുള്ള തൊഴിലുടമകൾ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻപ്, സമാന യോഗ്യതയുള്ള അമേരിക്കൻ തൊഴിലാളികളെ അടുത്തിടെ പിരിച്ചുവിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഫെഡറൽ ഏജൻസികൾക്ക് പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് ഉത്തരവ് വഴി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പുതിയ ഓഫ്‌ഷോർ വിസ അപേക്ഷകൾക്ക് 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) കടുത്ത ഫീസ് ഏർപ്പെടുത്തുകയും, ചില വിദേശ എച്ച്-1ബി ഗുണഭോക്താക്കളുടെ യുഎസ് പ്രവേശന നിയന്ത്രണം 2027 സെപ്റ്റംബർ വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.
എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ്
സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക വാഷിങ്ടൺ: സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക. ഇറാന് സഹായം നല്കിയവര്ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന് …