Home America എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ട്രംപ്

1 second read
0
0
2

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, എഐ കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ടു. എഐ മത്സരത്തിൽ അമേരിക്കൻ മേൽക്കൈ നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ നടന്ന എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപിൻ്റെ പ്രതികരണം. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, സത്യ നദെല്ല, ജെൻസൻ ഹുവാങ്, ജെഫ് ബെസോസ്, സാം ആൾട്ട്മാൻ ഉൾപ്പെടെയുള്ള ടെക് പ്രമുഖർ പങ്കെടുത്തു.

തുടർച്ചയായി സ്വയം മെച്ചപ്പെടാൻ ശേഷിയുള്ള എഐ സംവിധാനങ്ങൾ ഭാവിയിൽ മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണിയായേക്കാം എന്ന് സാങ്കേതികവിദഗ്ധരടക്കം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇത്തരം ഭീഷണികൾ വെറും വ്യാജപ്രചാരണമാണെന്നാണ് ട്രംപിൻ്റെ നിലപാട്. എഐയ്ക്ക് മേൽ കടുത്ത സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഈ മേഖലയിലെ ഗവേഷണങ്ങളെയും വളർച്ചയെയും തടസ്സപ്പെടുത്തുമെന്നുമാണ് ട്രംപിൻ്റെ പക്ഷം. ചൈനയുമായുള്ള ആഗോള മത്സരത്തിൽ അമേരിക്ക പിന്നിലാകാൻ അത് കാരണമാകുമെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.

യോഗത്തിൽ പങ്കെടുത്ത കമ്പനികൾ എഐ സുരക്ഷയുമായി ബന്ധപ്പെട്ട ‘വൈറ്റ് ഹൗസ് അക്കോർഡ് ഓൺ സൂപ്പർ ഇന്റലിജൻസ്’ കരാറിൽ ഒപ്പുവെച്ചു. കരാർ നിയമപരമായി നിർബന്ധിതമല്ലെങ്കിലും കമ്പനികൾക്ക് ഇത് ധാർമ്മികമായ ഒരു ഉത്തരവാദിത്തമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്ന പേര് മാറ്റി പകരം ‘സൂപ്പർ ഇന്റലിജൻസ്’ (എസ്ഐ) എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി, നടന്ന ചടങ്ങിൽ വെച്ച് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ചേർന്ന് America.gov എന്ന പുതിയ ഔദ്യോഗിക വെബ്‌സൈറ്റും പുറത്തിറക്കി. പൊതുജനങ്ങൾക്ക് വിവിധ ഗവൺമെന്റ് സേവനങ്ങളും വിവരങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു ഏകീകൃത പോർട്ടൽ ആയിട്ടാണ് ഈ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര…