Home America ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് ട്രംപ്

ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് ട്രംപ്

0 second read
0
0
3

ന്യൂയോർക്ക്: ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എങ്കിലും ഈ ആഴ്ച ഇറാനുമായി വീണ്ടും ചർച്ചകൾ നടക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് മുന്നോട്ടുവെച്ച നിബന്ധനകളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ നിലപാട് അപകടകരമാണെന്നും വീണ്ടും സൈനിക ആക്രമണത്തിന് മുതിർന്നേക്കാമെന്നും ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനി മുന്നറിയിപ്പ് നൽകി. ഹോർമുസിൽ വെച്ച് യുഎസിന്റെ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തതായും ഇറാൻ സേന അവകാശപ്പെട്ടിട്ടുണ്ട്. ഹോർമുസിന് സമീപം യുഎസിൻ്റെ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും നിരീക്ഷണ ഡ്രോണുകളും ഉൾപ്പെടെ വർധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഇറാനും സൈനിക ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

ന്യൂയോർക്ക് കേന്ദ്രീകരിച്ച് നടന്ന ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന റോഡ് മാപ്പ് പദ്ധതി അമേരിക്ക പൂർണമായി നിരസിച്ചതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. എങ്കിലും ചർച്ചകൾ പൂർണമായി അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് ട്രംപിന്റെ പുതിയ പ്രസ്താവന നൽകുന്നത്. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ഇറാനെതിരെ വലിയൊരു ആക്രമണത്തിന് സാധ്യതയില്ലെന്നും വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പിൽ ട്രംപ് ഭരണകൂടത്തിന് തിരിച്ചടി നേരിടാൻ സാധ്യതയുള്ളതിനാൽ, അതിനുമുമ്പ് പരമാവധി സമ്മർദം ചെലുത്താനാണ് അമേരിക്കയുടെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയക്കുമെന്നും ഇറാനുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാൻ ഈ രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് അറിയിച്ചിട്ടുണ്ട്. നാവിക-വിമാന ഉപരോധങ്ങൾക്കൊപ്പം ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ സ്വാധീനിച്ച് സാമ്പത്തികമായി ഇറാനെ പൂർണമായി ഒറ്റപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

അമേരിക്ക–ഇറാൻ ചർച്ചകൾ വീണ്ടും സജീവമാകുമോ? ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കങ്ങൾ

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ…