World ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കൾ ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന By Ayyappadas Kumbalathu Posted on 51 mins ago 0 second read 0 0 1 ദില്ലി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന. പരസ്പരം മുന്നേറ്റത്തിന് സഹായിക്കുന്ന പങ്കാളികൾ ആവണം എന്നതാണ് താൽപര്യം എന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയിഹോങ് പറഞ്ഞു. രണ്ട് രാജ്യങ്ങളിലെയും നേതാക്കൾ നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ച് ബന്ധം മെച്ചപ്പെടുത്തും. അഭിപ്രായവ്യത്യാസങ്ങൾ സംയമനത്തോടെ പരിഹരിക്കും. തന്ത്രപ്രധാന ദീർഘകാല വീക്ഷണത്തോടെയുള്ള സഹകരണം ആഗ്രഹിക്കുന്നു എന്നും ചൈനീസ് അംബാസഡർ ഷു ഫെയിഹോങ് പറഞ്ഞു. പ്രസിഡന്റ് ഷി ജിൻപിങ് ദില്ലിയിൽ എത്താനിരിക്കെയാണ് ചൈനീസ് അംബാസഡറുടെ പ്രസ്താവന. ഏഴ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. ദില്ലി വേദിയാകുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ന് ഉച്ചയ്ക്ക് 12:10ന് ഷി ജിൻപിങ് രാജ്യതലസ്ഥാനത്തെത്തും.
കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതിയുടേത് ബീമൗണ്ട് (ടെക്സസ്) ∙ ഡൗൺടൗൺ ബീമോണ്ടിൽ നിന്നും കാർ ചേയ്സിനിടെ കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെടുത്ത മൃതശരീരം ഹൂസ്റ്റണിൽ …