World സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന By Ayyappadas Kumbalathu Posted on 18 seconds ago 0 second read 0 0 1 ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടനയായ എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്ത്. വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. പൈലറ്റുമാർക്കും ക്യാബിൻ ജീവനക്കാർക്കും ശമ്പളം കൃത്യസമയത്ത് ലഭിക്കാത്തത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനും മാനസിക സമ്മർദത്തിനും കാരണമാകുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങൾ വിമാനങ്ങൾ നിയന്ത്രിക്കുന്ന ജീവനക്കാരുടെ ശ്രദ്ധയെയും നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി അധികൃതർ എത്രയും വേഗം നടപടിയെടുക്കണമെന്നും സംഘടനയുടെ മുന്നറിയിപ്പ്. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ആവശ്യമായ സ്പെയർ പാർട്സുകൾ വാങ്ങുന്നതിനും പണം വൈകുന്നത് കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും , വിമാനസുരക്ഷ ഉറപ്പാക്കുന്നതിനായി അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ടും ജീവനക്കാരുടെ ശമ്പളവും കൃത്യസമയത്ത് ലഭ്യമാക്കേണ്ടതുണ്ടെന്നും എഎൽപിഎ ഇന്ത്യ വ്യക്തമാക്കി. പൈലറ്റുമാർ ജോലി വിടുമ്പോൾ നോട്ടീസ് കാലാവധിയും എൻഒസി നടപടികളും കർശനമാക്കുന്ന ഡിജിസിഎ, കമ്പനികൾ ശമ്പളം മുടക്കുമ്പോൾ ഇടപെടുന്നില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. ജീവനക്കാരുടെ കരാർ ബാധ്യതകൾ മാത്രം നടപ്പാക്കുന്നത് ശരിയല്ലെന്നും, ശമ്പളം മുടങ്ങുന്ന സാഹചര്യങ്ങളിൽ അവർക്ക് ജോലി വിടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന
സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന
ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ ട്രംപ് ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി നടക്കുന്നത് സാധാരണ യുദ്ധമല്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ …