America ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാന് കപ്പലുകളെ മുഴുവന്‍ കടലിന്റെ അടിത്തട്ടിലേക്ക് അയക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ് By Ayyappadas Kumbalathu Posted on 22 seconds ago 0 second read 0 0 1 ടെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ച് ഖാര്‍ഗ് ദ്വീപില്‍ നിന്ന് എണ്ണക്കപ്പലുകളുടെ വ്യൂഹത്തെ അയക്കാന്‍ ഇറാന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാന് കപ്പലുകളെ മുഴുവന്‍ കടലിന്റെ അടിത്തട്ടിലേക്ക് അയക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. നീക്കം അതീവ അപകടകരമായ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് സമുദ്ര സുരക്ഷാവിദഗ്ധരുടെ മുന്നറിയിപ്പും വരുന്നുണ്ട്. കപ്പലുകളില്‍ ഇറാന് ജീവനക്കാരെ നിയോഗിച്ചു കഴിഞ്ഞു. കപ്പലുകളില്‍ ഇറാന്റെ പതാക ഉയര്‍ത്തിയതായും വിവരമുണ്ട്. ഖാര്‍ഗ് ദ്വീപില്‍ നിന്ന് നേരെ ഒമാന്‍ ഉള്‍ക്കടലിലേക്കാണ് കപ്പലുകള്‍ നീങ്ങാന്‍ സാധ്യത. അവിടെ അമേരിക്കയുടെ അഞ്ചാം കപ്പല്‍പട വിന്യസിക്കപ്പെട്ടിട്ടുണ്ട്. പുതുവര്‍ഷത്തിനുള്ളില്‍ ഒരു കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാനിടയുണ്ടെന്നും ട്രംപ് പറഞ്ഞു.
ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാന് കപ്പലുകളെ മുഴുവന്‍ കടലിന്റെ അടിത്തട്ടിലേക്ക് അയക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാന് കപ്പലുകളെ മുഴുവന്‍ കടലിന്റെ അടിത്തട്ടിലേക്ക് അയക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു; ആമസോണ്‍ മഴക്കാടുകള്‍ അപകടകരമായ അവസ്ഥയിലേക്ക് ഭൂമിയുടെ ശ്വാസകോശമാണ് കാടുകള്‍. പ്രകൃതിയെ ഇന്നും ഇങ്ങനെയൊക്കെ നിലനിര്‍ത്തുന്നുണ്ടെങ്കില്‍ …