Home America ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്

ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്

1 second read
0
0
1

ന്യൂയോർക്ക്: ഇറാനുമായി ബന്ധപ്പെട്ട വധഭീഷണികളെ തുടർന്ന് താൻ ഇപ്പോഴും അമേരിക്കൻ സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്.

വാഷിംഗ്ടൺ ഡിസിയിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ എപ്പോഴാണ് സൈനിക താവളത്തിലേക്ക് മാറ്റിയതെന്ന കാര്യം അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നവംബർ 10ന് ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഇതുസംബന്ധിച്ച വാർത്ത ആദ്യമായി പുറത്തുവിട്ടത്. ബെസെന്റിന്റെ വസതിയുടെ ആകാശദൃശ്യം ‘ദി വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ഇറാൻ ആ വീടിന്റെ കൃത്യമായ സ്ഥാനം (ജിയോ-ലൊക്കേഷൻ) കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും സമ്മർദ്ദം ചെലുത്തുന്നതിനായി ഇറാനെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക ഉപരോധ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് സ്കോട്ട് ബെസെന്റാണ്. ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും ഇറാനുമേലുള്ള സാമ്പത്തിക സമ്മർദ്ദം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അമേരിക്കൻ മണ്ണിൽ ഉദ്യോഗസ്ഥരെയോ പൗരന്മാരെയോ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന ആരോപണങ്ങൾ ഇറാൻ നേരത്തെ തന്നെ നിഷേധിച്ചിട്ടുണ്ട്.

അതേസമയം ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വെള്ളിയാഴ്ച സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസെന്റ് ഇക്കാര്യം അറിയിച്ചത്. “ഇറാൻ എന്നെ ലക്ഷ്യമിടുന്നുണ്ടെങ്കിൽ അതിനർത്ഥം ഞങ്ങളുടെ നടപടികൾ അവരെ വല്ലാതെ ഞെരുക്കുന്നുണ്ട് എന്നാണ്. ഇനിയും ഞങ്ങൾ അവരെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുക തന്നെ ചെയ്യും”- ബെസെന്റ് പറഞ്ഞു. ഇതിനിടെ, ഇറാനെതിരായ യുഎസ് ഉപരോധങ്ങൾ ലംഘിച്ചാൽ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ യുഎസ് ട്രഷറി ഉദ്യോഗസ്ഥർ ഈ ആഴ്ച സിംഗപ്പൂരിലെയും മലേഷ്യയിലെയും അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം തുടങ്ങിയതിനു പിന്നാലെ മേഖലയിൽ സംഘർഷം ഇപ്പോഴും തുടരുകയാണ്. സമാധാന ചർച്ചകൾ ഇടയ്ക്കിടെ നടക്കുന്നുണ്ടെങ്കിലും ഇറാനെതിരായ ഉപരോധത്തില്‍ നിന്നും അമേരിക്ക പിന്നാക്കം പോയിട്ടില്ല.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പീറ്റ് ഹെഗ്സെത്ത്

വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, കാനഡയുമായുള്ള സൈനിക സഹകരണത്തിന്…