America കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പീറ്റ് ഹെഗ്സെത്ത് By Ayyappadas Kumbalathu Posted on 9 hours ago 0 second read 0 0 5 വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ പ്രതിരോധ മുൻഗണനകൾക്ക് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുനഃക്രമീകരിക്കുകയാണെന്ന് പെന്റഗൺ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിപ്പിച്ച രഹസ്യ മെമ്മോയിലൂടെയാണ് ഹെഗ്സെത്ത് ഈ നിർദേശം പുറപ്പെടുവിച്ചത്. ‘അമേരിക്കയുടെ പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കാനഡയുമായുള്ള ഇടപെടലുകൾ പുനഃക്രമീകരിക്കുന്ന നടപടികൾ പ്രതിരോധ വകുപ്പ് സ്വീകരിച്ചുവരികയാണ്,’ പെന്റഗൺ വക്താവ് സീൻ പാർനെൽ പറഞ്ഞു. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾക്ക് മുൻഗണന നൽകുകയാണെന്നും അതേസമയം നാറ്റോയിലെ അംഗമെന്ന നിലയിൽ കാനഡയുടെ ബാധ്യതകൾ നിറവേറ്റാനുള്ള ശേഷിയെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏവിയേഷന്‍ ടര്‍ബുലിന്‍ ഫ്യുവല്‍( എടിഎഫ്) വില …