Home America വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് ട്രംപ്

വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് ട്രംപ്

0 second read
0
0
6

ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന കരാറിലെത്താൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിലവിൽ അമേരിക്കയ്ക്കാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മേഖലയിൽ നിന്ന് വലിയ അളവിൽ എണ്ണ നീക്കം ചെയ്തതായും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

അതിനിടെ, ഖിഷം ദ്വീപിന് സമീപം അമേരിക്ക മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ഇറാൻ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ശത്രുനീക്കങ്ങൾ ഉണ്ടായാൽ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നായാലും തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ ഇറാൻ നിർദേശിച്ച നടപടിക്രമങ്ങൾ പാലിക്കണമെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്ന കപ്പലുകൾ ആക്രമണത്തിന് ഇരയാകാമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ഇറാനുമായി ഒരു കരാറാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും തങ്ങൾക്ക് സ്വീകാര്യമായ വ്യവസ്ഥകളിൽ ധാരണയുണ്ടാകണമെന്നും ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനിടെ മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

അമേരിക്കന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നത് എതിരെ ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്…