America ഇറാനുമായുള്ള യുദ്ധം ഒഴിവാക്കാനാണ് ട്രംപും താനും ശ്രമിക്കുന്നതെന്ന് ജെ.ഡി. വാൻസ് By Ayyappadas Kumbalathu Posted on 10 hours ago 0 second read 0 0 6 വാഷിങ്ടണ്‍ ഡിസി: ഇറാനുമായുള്ള യുദ്ധം അനന്തമായി തുടരണമെന്നാണ് ചില ‘നവയാഥാസ്ഥിതികര്‍’ ആഗ്രഹിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇറാനുമായുള്ള സംഘര്‍ഷം ദീര്‍ഘകാല യുദ്ധമായി മാറുന്നത് ഒഴിവാക്കാനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും താനും ശ്രമിക്കുന്നതെന്നും വാന്‍സ് പറഞ്ഞു. ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളെ വിമര്‍ശിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ വാന്‍സിന്റെ പ്രതികരണം. പശ്ചിമേഷ്യയില്‍ യുഎസിന്റെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റ് എത്തിയത് യുദ്ധം വീണ്ടും ആരംഭിക്കാനാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അനന്തമായ യുദ്ധം യുഎസ് ആഗ്രഹിക്കുന്നില്ലെന്ന് വൈസ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ ആണവപദ്ധതി യുഎസിന് ഭീഷണിയാണെന്നും അത് തകര്‍ക്കേണ്ടത് അനിവാര്യമായിരുന്നുവെന്നുമുള്ള ട്രംപിന്റെ നിലപാടിനെ വാന്‍സ് പിന്തുണച്ചു. എന്നാല്‍, അതിന്റെ പേരില്‍ വര്‍ഷങ്ങളോളം നീളുന്ന സൈനിക ഇടപെടലിലേക്ക് യുഎസ് കടക്കരുതെന്നാണ് തന്റെ നിലപാട്. പത്തോ പതിനഞ്ചോ വര്‍ഷം നീളുന്ന യുദ്ധമോ രണ്ടുവര്‍ഷം പോലും നീളുന്ന സൈനിക നടപടികളോ യുഎസ് ഏറ്റെടുക്കില്ല. അമേരിക്കന്‍ ജനതയ്ക്ക് നല്കിയ വാഗ്ദാനം പാലിച്ച് ഇറാന് സംഘര്‍ഷത്തിന് ട്രംപ് അന്ത്യം കുറിക്കുമെന്നാണ് പ്രതീക്ഷയെന്നും വാന്‍സ് പറഞ്ഞു. സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നതുള്‍പ്പെടെ നിരവധി മാര്‍ഗങ്ങള്‍ പ്രസിഡന്റ് ട്രംപിന് മുന്നിലുണ്ടെന്ന് വാന്‍സ് പറഞ്ഞു. സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ വേണം. ഇറാനുമേല്‍ സൈനിക, നയതന്ത്ര സമ്മര്‍ദം ശക്തമാക്കുന്നതാണ് നിലവില്‍ ട്രംപ് പരിഗണിക്കുന്നതെന്നും ജെ.ഡി വാന്‍സ് വ്യക്തമാക്കി.
ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം
ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം
അമേരിക്ക–റഷ്യ ചർച്ചകളിൽ ബഹുകോടി ഡോളറിന്റെ എണ്ണ ഇടപാടും പരിഗണനയിൽ വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും റഷ്യയും തമ്മിൽ നടക്കുന്ന ചർച്ചകൾക്കിടെ ബഹുകോടി ഡോളറിന്റെ എണ്ണ ഇടപാടും പരിഗണനയിലെന്ന് …