America നിർമിതബുദ്ധി, അർധചാലക വിതരണശൃംഖല സുരക്ഷാ കരാർ; യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ഇന്ത്യയും By Ayyappadas Kumbalathu Posted on 12 hours ago 1 second read 0 0 4 AI Artificial intelligence words, miniature of robot and U.S. flag are seen in this illustration taken December 21, 2023. REUTERS/Dado Ruvic/Illustration/File Photo ന്യൂഡൽഹി: നിർമിതബുദ്ധി (എഐ), അർധചാലകങ്ങൾ, നിർണായക സാങ്കേതികവിദ്യകൾ എന്നിവയുടെ വിതരണശൃംഖല സുരക്ഷിതമാക്കുന്നതിനുള്ള യുഎസ് നേതൃത്വത്തിലുള്ള പുതിയ അന്താരാഷ്ട്ര കരാറിൽ ഇന്ത്യയും ഒപ്പുവച്ചു. ചൈനയുമായുള്ള സാങ്കേതിക മത്സരത്തിനിടെ തന്ത്രപ്രധാനമായ സാങ്കേതികവിദ്യകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് കരാറിന്റെ ലക്ഷ്യം. നവംബർ 15ന് സാൻഫ്രാൻസിസ്കോയിൽ നടന്ന പാക്സ് സിലിക്ക (Pax Silica) പങ്കാളികളുടെ യോഗത്തിലാണ് ‘സാൻഫ്രാൻസിസ്കോ പ്രഖ്യാപനം: സുസ്ഥിര സമൃദ്ധിയുടെ സുരക്ഷിത അടിത്തറകൾ’ എന്ന കരാറിൽ രാജ്യങ്ങൾ ഒപ്പുവെച്ചത്. അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ഇസ്രായേൽ, ജപ്പാൻ, ദക്ഷിണകൊറിയ, ഖത്തർ, സിംഗപ്പൂർ, യുഎഇ, ബ്രിട്ടൻ എന്നീ പത്ത് രാജ്യങ്ങളാണ് പ്രഖ്യാപനത്തിൽ പങ്കാളികളായത്. സാമ്പത്തിക സുരക്ഷ ദേശീയ സുരക്ഷയുടെ അടിസ്ഥാനമാണെന്ന് പ്രഖ്യാപനം വ്യക്തമാക്കുന്നു. നിർമിതബുദ്ധി വികസനത്തിന് ആവശ്യമായ ചിപ്പുകൾ, നിർണായക ധാതുക്കൾ, ഊർജം, നൂതന നിർമാണ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വിതരണശൃംഖലകൾ സംരക്ഷിക്കാൻ രാജ്യങ്ങൾ സംയുക്തമായി പ്രവർത്തിക്കും. സാങ്കേതികവിദ്യകളുടെ അനധികൃത കൈമാറ്റവും ദുരുപയോഗവും തടയുന്നതിനും സഹകരണം ശക്തിപ്പെടുത്തും. കരാറിന്റെ ഭാഗമായി എഐ നയം, സാങ്കേതികവിദ്യയുടെ പ്രയോഗം, വിതരണശൃംഖല സുരക്ഷ, സുരക്ഷിത സാങ്കേതിക കേന്ദ്രങ്ങൾ, പ്രതിരോധശേഷി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തകസമിതികൾ രൂപീകരിക്കും. നിർണായക സാങ്കേതികവിദ്യകളുടെ സുരക്ഷയ്ക്കായി പൊതുവായ മുൻഗണനകളും സഹകരണ പദ്ധതികളും വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബർഗിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. എഐ സാങ്കേതികവിദ്യയുടെ വിതരണശൃംഖല പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതിനാൽ അതിന്റെ സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ വർധിച്ചുവരുന്ന സാങ്കേതിക സ്വാധീനത്തെ ചെറുക്കുന്നതിനും നിർണായക സാങ്കേതികവിദ്യകളിൽ ഏതെങ്കിലും ഒരു രാജ്യത്തെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള അമേരിക്കൻ നീക്കത്തിന്റെ ഭാഗമായാണ് പുതിയ കരാർ വിലയിരുത്തപ്പെടുന്നത്. ജർമനി, നെതർലൻഡ്സ്, സ്വീഡൻ, യൂറോപ്യൻ കമ്മീഷൻ എന്നിവയും അടുത്ത ഘട്ടത്തിൽ കരാറിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ഡിസംബറിൽ ആരംഭിച്ച പാക്സ് സിലിക്ക സംരംഭത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. അർധചാലകങ്ങൾ, നിർണായക ധാതുക്കൾ, ഊർജം, നൂതന നിർമാണം, എഐ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സുരക്ഷിതവും വിശ്വസനീയവുമായ ആഗോള വിതരണശൃംഖല രൂപപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ 2026 ഫെബ്രുവരിയിൽ ഇന്ത്യ പാക്സ് സിലിക്ക കൂട്ടായ്മയിൽ ഔദ്യോഗികമായി അംഗമായിരുന്നു.
ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം
ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം
ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ ന്യൂയോർക്ക്: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ആദ്യം …