Home America സുരക്ഷാ ആശങ്ക; അണ്ടർ 17 ലോകകപ്പിൽനിന്ന് പിന്മാറി അമേരിക്ക

സുരക്ഷാ ആശങ്ക; അണ്ടർ 17 ലോകകപ്പിൽനിന്ന് പിന്മാറി അമേരിക്ക

0 second read
0
0
1

 

ദോഹ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷസാഹചര്യവും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് ഫിഫ അണ്ടർ 17 ലോകകപ്പിൽനിന്ന് അമേരിക്ക പിന്മാറി. നവംബർ 19 മുതൽ ഡിസംബർ 13 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ ലെവൽ 3 സുരക്ഷാ മുന്നറിയിപ്പ് നൽകിയതാണ് പിന്മാറ്റത്തിന് പ്രധാന കാരണം. സായുധ സംഘർഷസാധ്യത കണക്കിലെടുത്ത് യാത്ര പുനഃപരിശോധിക്കണമെന്നാണ് മുന്നറിയിപ്പിൽ നിർദേശിച്ചിരുന്നത്. സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണവും മേഖലയിൽ തുടരുന്ന സംഘർഷങ്ങളും സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

കളിക്കാരുടെയും പരിശീലകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നിലവിലെ സാഹചര്യത്തിൽ ലോകകപ്പിൽ പങ്കെടുക്കാനാകില്ലെന്നും അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ താരങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. നേരത്തെ ലോകകപ്പിനുള്ള 21 അംഗ ടീമിനെ പ്രഖ്യാപിക്കുകയും പരിശീലന ക്യാമ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.

ഗ്രൂപ്പ് ജെയിലായിരുന്നു അമേരിക്കയുടെ സ്ഥാനം. മോണ്ടിനെഗ്രോ, ചിലി, അൾജീരിയ എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകൾ. നവംബർ 21ന് മോണ്ടിനെഗ്രോയ്ക്കെതിരെയായിരുന്നു അമേരിക്കയുടെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്.

അമേരിക്കയുടെ പിന്മാറ്റത്തെത്തുടർന്ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ പകരം ടീമാക്കി ഫിഫ പ്രഖ്യാപിച്ചു. യോഗ്യതാ മത്സരത്തിലെ ഗ്രൂപ്പ് ഇയിൽ ഏറ്റവും ഉയർന്ന പോയിന്റ് നേടിയ യോഗ്യത നേടാത്ത ടീമെന്ന നിലയിലാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിന് അവസരം ലഭിച്ചത്. ഇതാദ്യമായാണ് രാജ്യം അണ്ടർ 17 ലോകകപ്പിൽ പങ്കെടുക്കുന്നത്.

അതേസമയം, അമേരിക്കയുടെ പിന്മാറ്റം സംബന്ധിച്ച് ഫിഫ പ്രതികരിച്ചു. ഖത്തറിലെ സുരക്ഷാ വിലയിരുത്തലിൽ മാറ്റമില്ലെന്നും ടൂർണമെന്റിന്റെ ഒരുക്കങ്ങൾ നിശ്ചയിച്ച പ്രകാരം തുടരുമെന്നും ഫിഫ അറിയിച്ചു.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘രാഷ്ട്രീയം ഇല്ലായിരുന്നെങ്കിൽ നമ്മൾ നല്ല സുഹൃത്തുക്കളാകുമായിരുന്നു’; ബൈഡന് ട്രംപ് എഴുതിയ കത്തിലെ ഉള്ളടക്കം പുറത്ത്

  വാഷിങ്ടൺ: 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപ്…