America ‘രാഷ്ട്രീയം ഇല്ലായിരുന്നെങ്കിൽ നമ്മൾ നല്ല സുഹൃത്തുക്കളാകുമായിരുന്നു’; ബൈഡന് ട്രംപ് എഴുതിയ കത്തിലെ ഉള്ളടക്കം പുറത്ത് By Ayyappadas Kumbalathu Posted on 1 hour ago 2 second read 0 0 2 വാഷിങ്ടൺ: 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് തനിക്ക് അയച്ച കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിന്റെ കത്ത് വളരെ സൗഹൃദപരവും ആശംസകൾ നിറഞ്ഞതുമായിരുന്നുവെന്ന് ബൈഡൻ തന്റെ പുതിയ ഓർമക്കുറിപ്പായ ‘പ്രോമിസ് മീ, അമേരിക്ക’യിൽ പറയുന്നു. 2021 ജനുവരി 20ന് വൈറ്റ് ഹൗസ് ഒഴിയുന്നതിന് മുമ്പാണ് ട്രംപ് ബൈഡന് രണ്ട് പേജുള്ള കൈയക്ഷരക്കത്ത് നൽകിയത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ലെറ്റർഹെഡിൽ എഴുതിയ കത്തിന്റെ മുകളിൽ ‘To 46’ എന്നായിരുന്നു അഭിസംബോധന. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായിരുന്നു ബൈഡൻ. ‘റിപ്പബ്ലിക്കൻമാരായോ ഡെമോക്രാറ്റുകളായോ ഭരിച്ചുപോയ നിരവധി പ്രസിഡന്റുമാരുണ്ട്. എന്നാൽ ചരിത്രം മാറ്റാൻ അവർക്കായില്ല. അമേരിക്കൻ ജനതയെ നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. അതിനാൽ നിങ്ങൾക്ക് അങ്ങനെ സംഭവിക്കില്ല’ എന്നായിരുന്നു കത്തിലെ ഒരു ഭാഗമെന്ന് ബൈഡൻ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ട്രംപിന്റെ കത്ത് വളരെ ഉദാരമായിരുന്നുവെന്നും പഴയൊരു സുഹൃത്തിൽനിന്ന് ലഭിച്ചതുപോലെ തോന്നിയെന്നും ബൈഡൻ ഓർക്കുന്നു. പ്രസിഡന്റ് പദവിയൊഴിയുന്നവർ പുതിയ പ്രസിഡന്റിന് കത്തെഴുതുന്ന പതിവ് അമേരിക്കയിലുണ്ട്. എന്നാൽ 2020ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ട്രംപും ബൈഡനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം കടുത്ത വിരോധത്തിലേക്ക് നീങ്ങിയതിനാൽ ഇത്തരമൊരു കത്ത് ലഭിച്ചിരിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. ബൈഡൻ അധികാരമേറ്റശേഷം തന്റെ ചില ജീവനക്കാരെ കത്ത് കാണിച്ചെങ്കിലും അതിലെ ഉള്ളടക്കം വായിക്കാൻ അനുവദിച്ചിരുന്നില്ല. കത്ത് വളരെ ഉദാരമായിരുന്നുവെന്ന് മാത്രമാണ് അന്ന് അദ്ദേഹം പറഞ്ഞത്. നവംബർ 17ന് പുറത്തിറങ്ങാനിരിക്കുന്ന ബൈഡന്റെ ഓർമക്കുറിപ്പിലാണ് കത്തിന്റെ വിശദാംശങ്ങൾ ആദ്യമായി പരസ്യമാകുന്നത്. അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്തെ അനുഭവങ്ങളും പ്രധാന തീരുമാനങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളുമാണ് പുസ്തകത്തിലെ പ്രധാന ഉള്ളടക്കം.
‘രാഷ്ട്രീയം ഇല്ലായിരുന്നെങ്കിൽ നമ്മൾ നല്ല സുഹൃത്തുക്കളാകുമായിരുന്നു’; ബൈഡന് ട്രംപ് എഴുതിയ കത്തിലെ ഉള്ളടക്കം പുറത്ത്
പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചലച്ചിത്ര മേഖലയിലും …