America വിമാന അപകടത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ടോം ടിഫാനി By Ayyappadas Kumbalathu Posted on 11 hours ago 1 second read 0 0 3 വാഷിംഗ്ടൺ : വിസ്കോൺസിൻ ഗവർണർ സ്ഥാനാർത്ഥിയും യുഎസ് കോൺഗ്രസ് അംഗവുമായ ടോം ടിഫാനി സഞ്ചരിച്ച ചെറിയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വോസോ തടാകത്തിൽ അടിയന്തിരമായി ഇറക്കി. ശനിയാഴ്ച രാത്രി എഞ്ചിൻ തകരാറിലായതിനെ തുടർന്ന് തടാകത്തിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട ടിഫാനിക്കും പൈലറ്റിനും നിസ്സാര പരിക്കുകൾ മാത്രമാണ് ഉള്ളത്. ലാ ക്രോസ് കൗണ്ടിയിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ബീച്ച്ക്രാഫ്റ്റ് K35 വിമാനം വോസോ ഡൗൺടൗൺ എയർപോർട്ടിൽ ഇറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് തകരാറിലായത്. അപകടത്തിന് തൊട്ടുപിന്നാലെ 911-ൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും, വിമാനം തടാകത്തിലേക്ക് താഴ്ന്നു തുടങ്ങി. തുടർന്ന് പൈലറ്റും ടിഫാനിയും വെള്ളത്തിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തകർ ഇരുവരെയും വോസോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിലെ പരിക്കിന് തുന്നലിട്ട ശേഷം ടിഫാനിയെയും പൈലറ്റിനെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഫയർഫോഴ്സിനും മറ്റ് രക്ഷാപ്രവർത്തകർക്കും ടിഫാനി നന്ദി അറിയിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സി.എം.ആർ.എൽ-എക്സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട്: സി.എം.ആർ.എൽ-എക്സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സ്ഥാപനങ്ങളുമായി ഒപ്പുവെച്ച് വീണ കൈപറ്റിയത് സേവനം …