News പിണറായി വിജയന് സിഎംആർഎല്ലില്‍ നിന്നും 3.28 കോടി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലുമായി ഇഡിയുടെ കത്ത് By Ayyappadas Kumbalathu Posted on September 8, 2026 0 second read 0 0 7 തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി ഇഡി. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. പിണറായി വിജയന് സിഎംആർഎല്ലില്‍ നിന്നും മകള്‍ വീണ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ഇഡിയുടെ കത്തിൽ പറയുന്നത്. റിയാസിനെതിരെയും വീണക്കെതിരെയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇഡി അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ പൊലീസിന് കൈമാറി. ഇഡിയുടെ കത്ത് ലഭിച്ചതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ സ്ഥിരീകരിച്ചു. കേസെടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. അതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാകും. നൽകാത്ത സേവനത്തിന്റെ പേരിൽ സിഎംആർഎൽ എക്സാലോജിക് കമ്പനിക്ക് നൽകിയ 1.72 കോടി രൂപ പിണറായി വിജയനുമായുള്ള ബന്ധം മുൻനിർത്തി നൽകിയ മാസപ്പടിയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സിഎംആർഎൽ പ്രൊമോട്ടർ ശശിധരൻ കർത്ത അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴികളും, വീണ വിജയന്റെ ഫോൺ, ഡയറി എന്നിവയിൽ നിന്ന് ലഭിച്ച വിവരങ്ങളുമാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ടി. വീണയിൽ മാത്രം ഒതുങ്ങിയിരുന്ന മാസപ്പടി കേസ് വലിയ രാഷ്ട്രീയ വഴിത്തിരിവിലേക്കാണ് എത്തിനിൽക്കുന്നത്.
വംശീയ മാധ്യമങ്ങളുടെ ശാക്തീകരണത്തിനും ധാർമ്മിക പത്രപ്രവർത്തനത്തിനും ആഗോള സഹകരണത്തിനും ആഹ്വാനം : ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ അന്താരാഷ്ട്ര മാധ്യമ സമ്മേളനം സമാപിച്ചു
ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് ഒഹായോയിൽ പ്രൗഢഗംഭീരമായ സമാപനം; മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും പ്രമുഖരും അണിനിരന്നു
റഷ്യയും യുക്രെയ്നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി ട്രംപ് വാഷിങ്ടണ്‍: റഷ്യയും യുക്രെയ്നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഊര്‍ജ മേഖലകളിലും …