Home Kerala ന്യൂനമർദം തമിഴ്നാട് തീരത്തേക്ക്; കേരളത്തിൽ ജാഗ്രത

ന്യൂനമർദം തമിഴ്നാട് തീരത്തേക്ക്; കേരളത്തിൽ ജാഗ്രത

0 second read
0
0
1,956

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ കിഴക്കുള്ള ന്യൂനമർദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച് പടിഞ്ഞാറുദിശയിൽ നീങ്ങുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കൂടുതൽ ശക്തിയാർജിച്ച് തമിഴ്നാട് തീരത്തേക്കു നീങ്ങും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാൻ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. കൃത്യമായ ദിശ ഇന്നു വൈകിട്ടോടെ അറിയാം.

ബുധനാഴ്ച ഇടുക്കിയിൽ അതിതീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെലോ അലർട്ടുമുണ്ട്.

Load More Related Articles
Load More By Sujith
Load More In Kerala

Leave a Reply

Your email address will not be published. Required fields are marked *

Check Also

നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി

അബുജ ∙ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത്, കൊശോബെ ഗ്രാമത്തിൽ കർഷകരും മത്സ്യത്തൊഴിലാളികളുമടക്കം …