India കർഷക നിയമത്തിൽ പ്രതിപക്ഷത്തിന്റേത് നാണംകെട്ട ഇരട്ടത്താപ്പ്: രവിശങ്കർ പ്രസാദ്… ന്യൂഡല്‍ഹി ∙ കേന്ദ്രം കൊണ്ടുവന്ന കർഷക നിയമങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി… …
കർഷക നിയമത്തിൽ പ്രതിപക്ഷത്തിന്റേത് നാണംകെട്ട ഇരട്ടത്താപ്പ്: രവിശങ്കർ പ്രസാദ്… 7 Dec 2020 ന്യൂഡല്‍ഹി ∙ കേന്ദ്രം കൊണ്ടുവന്ന കർഷക നിയമങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി…
നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി 30 Nov 2020 അബുജ ∙ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത്, കൊശോബെ ഗ്രാമത്തിൽ കർഷകരും മത്സ്യത്തൊഴിലാളികളുമടക്കം നാൽപതിലധികം പേരെ ഭീകരർ കഴുത്ത് വെട്ടിക്കൊന്നു. ബൊക്കോ ഹറാം അംഗങ്ങളാണു ഭീകരരെന്നാണ് സൂചന. തങ്ങളുടെ പ്രദേശത്തു വന്നു പ്രശ്നമുണ്ടാക്കുകയും പണം ആവശ്യപ്പെടുകയും ചെയ്ത ഒരു ബൊക്കോ ഹറാം ഭീകരനെ കഴിഞ്ഞ വെള്ളിയാഴ്ച കർഷകർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ഇതിന്റെ പ്രതികാരനടപടിയായിട്ടാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നാണ് അനുമാനം.
ആണവശാസ്ത്രജ്ഞന്റെ വധം: കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ 30 Nov 2020 ടെഹ്റാൻ ∙ ആണവ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹിന്റെ കൊലപാതകത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. വെള്ളിയാഴ്ചയാണ് അജ്ഞാതസംഘം ഫക്രിസാദെഹിന്റെ വാഹനത്തെ പിന്തുടർന്ന് അദ്ദേഹത്തെ വധിച്ചത്. ഇറാന്റെ രഹസ്യ ആണവപദ്ധതി നയിക്കുന്നതു ഫക്രിസാദെഹ് ആണെന്നാണ് ഇസ്രയേലും പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികളും വിശ്വസിക്കുന്നത്. എന്നാൽ, ഇറാന് ആണവായുധം ഇല്ലെന്ന് ആവർത്തിച്ച ഖമനയി, ഫക്രിസാദെഹ് ചുമതല വഹിച്ചിരുന്ന പദ്ധതികൾ തുടരുമെന്നും പ്രഖ്യാപിച്ചു. കൊലപാതകത്തിനു പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിച്ചതിനു പിന്നാലെ ഇസ്രയേൽ എംബസികളുടെ സുരക്ഷ വർധിപ്പിച്ചു. സംഘർഷം …
ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി! 30 Nov 2020 കോവിഡിനു മുന്‍പ് സഞ്ചാരികളുടെ സ്വപ്ന യാത്രാ ഡെസ്റ്റിനേഷനായിരുന്നു ബാലിദ്വീപ്. ലോകമെങ്ങു നിന്നുമുള്ള യാത്രക്കാര്‍ ഇവിടേക്ക് ഒഴുകിയെത്തി. ഇപ്പോഴിതാ, ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുകയാണ് ‘ദൈവത്തിന്‍റെ ദ്വീപ്’ ഇപ്പോള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് ഹോട്ടല്‍ നിരക്കുകളില്‍ ഉണ്ടായിട്ടുള്ള വന്‍ ഇടിവ്. ഇപ്പോള്‍ ഒരു ദിവസത്തേക്ക് വെറും £9 അതായത് ഇന്ത്യന്‍ രൂപ ഏകദേശം 888 മുതല്‍ മുകളിലേക്കാണ് ഹോട്ടല്‍ റൂമുകള്‍ നല്‍കുന്നത്. കോവിഡിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ, ടൂറിസവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്ന ഭൂരിപക്ഷം ആളുകളുടെയും വരുമാനം ഇല്ലാതാവുകയും സമ്പദ്വ്യവസ്ഥയ്ക്ക് …
‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി 30 Nov 2020 ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഒരു പ്രണയബന്ധമാണ് ബോളിവുഡ് നടീനടന്മാരായ മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ളത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം മാത്രമല്ല, കുടുംബവിഷയങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും തങ്ങനെ ബാധിക്കുന്ന വിഷയമേ അല്ലെന്ന രീതിയിലാണ് മലൈകയും അര്‍ജുനും ഇത്തരം ചര്‍ച്ചകളെ കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, ഇരുവരും തമ്മിലുള്ള ആഴമേറിയ സ്നേഹബന്ധവും ഇവര്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും കുറിപ്പുകളില്‍ നിന്നും വ്യക്തമാകും. ഇക്കഴിഞ്ഞ ഞായറാഴ്ചയും മലൈക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ അത്തരമൊരു മനോഹര ചിത്രം പങ്കു വയ്ക്കുകയുണ്ടായി. പച്ച നിറത്തിലുള്ള പാന്‍റ്സും ടോപ്പുമണിഞ്ഞ് അര്‍ജുനോട് …
കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതിയുടേത് 30 Nov 2020 ബീമൗണ്ട് (ടെക്സസ്) ∙ ഡൗൺടൗൺ ബീമോണ്ടിൽ നിന്നും കാർ ചേയ്സിനിടെ കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെടുത്ത മൃതശരീരം ഹൂസ്റ്റണിൽ നിന്നുള്ള യുവതി ബ്രിയാന ടിയറ ജോൺസന്റേതാണെന്ന് (28) ഹൂസ്റ്റൺ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ വിക്ടർ കാംബൽ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 28 ശനിയാഴ്ച രാവിലെ 7.45 നായിരുന്നു സംഭവം. അതിവേഗതയിൽ പോയിരുന്ന വൈറ്റ് ഹോണ്ട കാറിനെ ഹൂസ്റ്റണിൽ നിന്നും 85 മൈൽ കിഴക്കുള്ള ബ്യുമോണ്ടിൽ പൊലീസ് പിന്തുടരുകയായിരുന്നു. ഹോണ്ട കാർ കാംപല്ലിനു സമീപം ചർച്ചിന്റെ ഉടമസ്ഥതയിലുള്ള …
പാക്ക് ഭീകരർക്കെതിരെ ന്യൂയോർക്ക് പാക്കിസ്ഥാൻ കോൺസുലേറ്റിനു മുമ്പിൽ പ്രതിഷേധം 30 Nov 2020 ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണത്തിന്റെ 12–ാം വാർഷികത്തോടനുബന്ധിച്ചു ന്യൂയോർക്കിലെ ഇന്ത്യൻ അമേരിക്കൻ വംശജൻ പാക്കിസ്ഥാൻ കോൺസുലേറ്റിനു മുമ്പിൽ പ്രതിഷേധപ്രകടനം നടത്തി. മുംബൈ ആക്രമണത്തിൽ ഇസ്‌ലാമാബാദിന്റെ പങ്കിനെക്കുറിച്ച് പ്രകടനത്തിൽ പങ്കെടുത്തവർ ശക്തമായി പ്രതിഷേധിച്ചു. സ്റ്റോപ് പാക്ക് ടെററിസം എന്ന പ്ലക്കാർഡുകൾ പിടിച്ചു കോൺസുലേറ്റിനു മുമ്പിൽ നിന്നു പ്രതിഷേധക്കാർ പാക്കിസ്ഥാൻ സ്പോൺസർ ഭീകരാക്രമണം ഉടൻ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു.
ജാഗ്രത തുടരണം: കോവിഡ് കേസുകള്‍ കുറയുന്ന രാജ്യങ്ങളോട് ഡബ്യുഎച്ച്ഒ 30 Nov 2020 കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയ രാജ്യങ്ങള്‍ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യസംഘടനയുടെ (ഡബ്യുഎച്ച്ഒ) മുന്നറിയിപ്പ്. കേസുകളുടെ എണ്ണവും രോഗവ്യാപനതോതും കുറയുന്നത് ആശ്വാസകരമാണെങ്കിലും വിശ്രമിക്കാന്‍ നേരമായിട്ടില്ലെന്ന് ഡബ്യുഎച്ച്ഒ ഹെല്‍ത്ത് എമര്‍ജെന്‍സീസ് പ്രോഗ്രാം ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. വൈറസ് നിയന്ത്രണത്തിലാക്കാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യത്തില്‍ നിന്ന് സ്ഥിരമായി ലോക്ഡൗണില്‍ തുടരേണ്ട സാഹചര്യത്തിലോട്ടുള്ള പോക്ക് തടയണമെന്നും വാന്‍ കെര്‍ഖോവ് ചൂണ്ടിക്കാട്ടി. ലോകത്താകെ 62.1 ദശലക്ഷം പേര്‍ക്കാണ് കോവിഡ്19 ഇതേ വരെ ബാധിച്ചത്. 14.5 ലക്ഷം പേര്‍ രോഗം മൂലം മരണപ്പെട്ടു. 13.3 ദശലക്ഷം കേസുകളുമായി …
വാക്‌സീന്‍ പടിവാതില്‍ക്കല്‍; ഇന്ത്യയ്ക്ക് വിലങ്ങ് തടിയാകുമോ ശീതീകരണ സംവിധാനം ? 30 Nov 2020 വിതരണം ആരംഭിക്കാന്‍ അവസാന വട്ട അനുമതികളും കാത്ത് ഒന്നിലധികം കോവിഡ് വാക്‌സീനുകള്‍ ഇന്ത്യയുടെ പടിവാതിൽക്കല്‍ തന്നെയുണ്ട്. എന്നാല്‍ വാക്‌സീന്‍ വിതരണം ആരംഭിച്ച് കഴിഞ്ഞാല്‍ രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന മറ്റൊരു പ്രശ്‌നമുണ്ട്. വാക്‌സീനുകള്‍ സൂക്ഷിച്ച് വയ്ക്കുന്നതിനും ഗതാഗതം ചെയ്യുന്നതിനുമുള്ള ശീതീകരണ സംവിധാനം. വികസനത്തിന്റെ അവസാന ഘട്ടത്തിലുള്ള വാക്‌സീനുകള്‍ പലതും സൂക്ഷിച്ചു വയ്ക്കാനും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും അത്യധികം തണുപ്പുള്ള ശീതീകരണ സംവിധാനം ആവശ്യമുള്ളവയാണ്. 100 കോടിയില്‍ പരം വരുന്ന ഇന്ത്യന്‍ ജനസംഖ്യയ്ക്ക് രണ്ട് ഡോസുകളെന്ന ക്രമത്തില്‍ 200 കോടിയിലധികം വാക്‌സീന്‍ ഡോസുകള്‍ രാജ്യം …
ന്യൂനമർദം തമിഴ്നാട് തീരത്തേക്ക്; കേരളത്തിൽ ജാഗ്രത 30 Nov 2020 തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ കിഴക്കുള്ള ന്യൂനമർദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച് പടിഞ്ഞാറുദിശയിൽ നീങ്ങുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കൂടുതൽ ശക്തിയാർജിച്ച് തമിഴ്നാട് തീരത്തേക്കു നീങ്ങും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാൻ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. കൃത്യമായ ദിശ ഇന്നു വൈകിട്ടോടെ അറിയാം. ബുധനാഴ്ച ഇടുക്കിയിൽ അതിതീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, …