Home India വിദേശത്ത് നിന്ന് നികുതി ഫയല്‍ ചെയ്യുന്ന അമേരിക്കക്കാര്‍ അറിയാന്‍

വിദേശത്ത് നിന്ന് നികുതി ഫയല്‍ ചെയ്യുന്ന അമേരിക്കക്കാര്‍ അറിയാന്‍

8 second read
0
0
424

2021 കടന്നുപോയിരിക്കുന്നു. 2022 തുടങ്ങുകയാണ്. അവധിക്കാലത്തിനു വിരമായിരിക്കുന്നു.  വിദേശത്ത് താമസിക്കുന്ന അമേരിക്കക്കാര്‍, പ്രദേശികരെ പോലെ തന്നെ എല്ലാ വര്‍ഷവും യുഎസ് ഫെഡറല്‍ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. താരതമ്യേന വിദേശത്തുള്ളവര്‍ക്ക് ഈ പ്രക്രിയ സങ്കീര്‍ണ്ണവുമാണ്. 2022-ല്‍ വിദേശത്ത് നിന്ന് യുഎസ് നികുതികള്‍ ഫയല്‍ ചെയ്യുന്ന അമേരിക്കക്കാര്‍ അറിയേണ്ട വസ്തുതകള്‍ നോക്കാം.

മാറ്റമില്ലാതെ തുടരുന്നത്
വിദേശത്ത് താമസിക്കുന്ന അമേരിക്കക്കാര്‍ക്ക് യുഎസ് നികുതികള്‍ ഫയല്‍ ചെയ്യേണ്ടത്തിന്റെയും വിദേശ അക്കൗണ്ടുകള്‍, ആസ്തികള്‍, ബിസിനസ്സുകള്‍ എന്നിവ റിപ്പോര്‍ട്ടുചെയ്യേണ്ടത്തിന്റെയും അനിവാര്യത മാറ്റമില്ലാതെ തുടരുന്നു. നികുതിയേ സംബന്ധിക്കുന്ന നിയമങ്ങളില്‍ പ്രസിഡന്റ് ബൈഡന്‍ വരുത്തിയ മാറ്റങ്ങള്‍  വിദേശത്ത് താമസിക്കുന്ന അമേരിക്കക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍  സൃഷ്ടിക്കുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്തായി.
2022-ലും ഫോം 1040ല്‍ മാറ്റങ്ങള്‍ ഒന്നുമില്ല. 2019-ല്‍ അത് പോസ്റ്റ്കാര്‍ഡിന്റെ വലിപ്പത്തിലേക്ക് മാറി , പിന്നീട് അത് ഒരു വലിയ പോസ്റ്റ്കാര്‍ഡ് എന്ന് വിശേഷിപ്പിക്കുന്ന തരത്തിലേക്ക് വളര്‍ന്നു. ഏറെപ്പേരും സോഫ്റ്റ്വെയറോ ടാക്‌സ് പ്രിപ്പയ്‌ററോ ഉപയോഗിക്കുന്നതിനാല്‍ ഫോം 1040ന്റെ മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നില്ല.

ഫയലിങ്ങിലെ പുതിയ മാറ്റം
പോയ നികുതി വര്‍ഷത്തിലെ ഫയലിങ്ങിനായി ചെയ്യുന്നത് സുഗമമാക്കാന്‍ നികുതി ബ്രാക്കറ്റുകളും നിരക്കുകളും വിലക്കയത്തിന് അനുസൃതമായാണ് ക്രമീകരിച്ചിട്ടുള്ളത്., അതേസമയം സ്റ്റാന്‍ഡേര്‍ഡ് കിഴിവ് 12,550 ഡോളര്‍ ആയി വര്‍ദ്ധിക്കും.
ഇതിനര്‍ത്ഥം, 2021 കലണ്ടര്‍ വര്‍ഷത്തില്‍ ആഗോള വരുമാനം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ തുകയിലും കവിഞ്ഞ അമേരിക്കക്കാര്‍ മാത്രമേ 2022-ല്‍ ഫയല്‍ ചെയ്യേണ്ടതായുള്ളൂ.അവര്‍ക്ക് സ്വയം തൊഴില്‍ വരുമാനം ഇല്ലെങ്കിലും  അവര്‍ വിവാഹിതരാണെങ്കിലും, ഒരു അമേരിക്കന്‍ ഇതര പങ്കാളിയില്‍ നിന്ന് പ്രത്യേകം ഫയല്‍ ചെയ്താലും വെവ്വേറെ ഫയല്‍ ചെയ്യേണ്ടി വരും.

 2021 നികുതി വര്‍ഷത്തെ ടാക്‌സ് ബ്രാക്കറ്റുകള്‍ 2022 ല്‍ ഫയല്‍ ചെയ്യുന്നതിനുള്ള നിരക്കുകള്‍ ഇപ്രകാരം :
523,600-ഡോളറില്‍  കൂടുതലുള്ള വരുമാനത്തിന് 37% (വിവാഹിതരായ ദമ്പതികള്‍ സംയുക്തമായി ഫയല്‍ ചെയ്താല്‍ ഡോളര്‍ 628,300).
209,425 ഡോളറില്‍  കൂടുതലുള്ള വരുമാനത്തിന് 35% (വിവാഹിതരായ ദമ്പതികള്‍ക്ക് സംയുക്തമായി ഫയല്‍ ചെയ്താല്‍ ഡോളര്‍ 418,850).
164,925 ഡോളറില്‍  കൂടുതലുള്ള വരുമാനത്തിന് 32% (വിവാഹിതരായ ദമ്പതികള്‍ക്ക് സംയുക്തമായി ഫയല്‍ ചെയ്താല്‍ ഡോളര്‍ 329,850).
86,375-ഡോളറില്‍ കൂടുതലുള്ള വരുമാനത്തിന് 24% (വിവാഹിതരായ ദമ്പതികള്‍ക്ക് സംയുക്തമായി ഫയല്‍ ചെയ്താല്‍ ഡോളര്‍ 172,750).
40,525-ഡോളറില്‍ കൂടുതലുള്ള വരുമാനത്തിന് 22% (വിവാഹിതരായ ദമ്പതികള്‍ക്ക് സംയുക്തമായി ഫയല്‍ ചെയ്താല്‍ ഡോളര്‍ 81,050).
9,950-ഡോളറില്‍  കൂടുതലുള്ള വരുമാനത്തിന് 12% (വിവാഹിതരായ ദമ്പതികള്‍ക്ക് സംയുക്തമായി ഫയല്‍ ചെയ്താല്‍ ഡോളര്‍ 19,900).
9,950 ഡോളറോ അതില്‍ താഴെയോ വരുമാനമുള്ള അവിവാഹിതരുടെ വരുമാനത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 10% ആണ് (വിവാഹിതരായ ദമ്പതികള്‍ക്ക് സംയുക്തമായി ഫയല്‍  ചെയ്താല്‍  19,900  ഡോളര്‍).
എന്നിരുന്നാലും, വിദേശത്ത് നിന്ന് ഫയല്‍ ചെയ്യുന്ന അമേരിക്കക്കാര്‍ക്ക് അവരുടെ ഫെഡറല്‍ യുഎസ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഫോറിന്‍ ടാക്‌സ് ക്രെഡിറ്റ് ഫോം 1116-ല്‍ ക്ലെയിം ചെയ്യാം. അവര്‍ വിദേശ ആദായനികുതി അടച്ചാലും ഇല്ലെങ്കിലും തൊഴിലില്‍ നിന്നോ സ്വയം തൊഴിലില്‍ നിന്നോ സമ്പാദിക്കുന്ന വരുമാനത്തിന് ഫോം 2555-ല്‍ വിദേശ വരുമാന ഒഴിവാക്കല്‍ ക്ലെയിം ചെയ്യാം. ഇതിനര്‍ത്ഥം വിദേശത്ത് നിന്ന് ഫയല്‍ ചെയ്യുന്ന മിക്ക അമേരിക്കക്കാരും ഒരു യു.എസ് നികുതിയും നല്‍കേണ്ടതില്ലെന്നാണ്. എന്നാല്‍ ഇത് ഓരോ വ്യക്തിയുടെയും സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ഫോറിന്‍ ഏണ്‍ഡ് ഇന്‍കം എക്‌സ്‌ക്ലൂഷന്‍  ക്ലെയിം ചെയ്യുന്നത് വഴി വിദേശത്ത് താമസിക്കുന്ന അമേരിക്കക്കാര്‍ക്ക്  2021-ല്‍ ജോലിയില്‍ നിന്നോ സ്വയം തൊഴിലില്‍ നിന്നോ ഉള്ള പരമാവധി വരുമാനം  യു.എസ്. നികുതിയില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്. പരമാവധി 108,700 ഡോളര്‍ വരെ ഇത് സാധ്യമാണ്.

നിര്‍ദ്ദിഷ്ട നികുതി മാറ്റങ്ങള്‍
പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റതു മുതല്‍ അദ്ദേഹത്തിന്റെ നികുതി, അടിസ്ഥാന സൗകര്യ പദ്ധതികളെച്ചൊല്ലി കോണ്‍ഗ്രസ് തര്‍ക്കത്തിലാണ്; എന്നിരുന്നാലും, അന്തിമ ബില്‍ഡിംഗ് ബാക്ക് ബെറ്റര്‍ ആക്ടില്‍ വിദേശത്ത് താമസിക്കുന്ന അമേരിക്കക്കാരെ ബാധിക്കുന്ന ചില മാറ്റങ്ങള്‍ അടങ്ങിയിരിക്കുന്നു.2021 നവംബറില്‍ അവതരിപ്പിച്ച പുതിയ  ഹൗസ് ബില്ലിലെ വ്യവസ്ഥകള്‍ക്കൊപ്പം ഏകഘഠക നികുതി നിരക്ക് 15%  എന്നതും പാസാക്കിയാല്‍, ലക്ഷക്കണക്കിന് പ്രവാസികള്‍ ഉള്‍പ്പെടെ ഓഫ്ഷോര്‍ കോര്‍പ്പറേഷനുകളുള്ള അമേരിക്കക്കാരെ അത് ബാധിക്കും, ഇത് ക്ലെയിം ചെയ്യുന്നവര്‍ക്ക് നിലവിലുള്ള 10.5 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തേണ്ടതായി വരും. എന്നിരുന്നാലും ഏകഘഠക ഓഫ്സെറ്റ് ചെയ്യുന്നതിന് അവര്‍ക്ക് ഇപ്പോഴും ഒരു ഇളവ് ക്ലെയിം ചെയ്യാന്‍ സാധിക്കും.
നിര്‍ഭാഗ്യവശാല്‍, 2021ലെ നികുതി വര്‍ഷത്തില്‍ ആശ്രിതനായ കുട്ടിക്ക് 3,000/3,600 ഡോളറായി  വര്‍ധിപ്പിച്ച അധിക ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് ലഭിക്കണമെങ്കില്‍ ഒരു വ്യവസ്ഥ ഉണ്ട്. പോയ വര്‍ഷത്തില്‍ പകുതിയും യു എസ്സില്‍ തന്നെ ചെലവഴിച്ചവര്‍ക്ക് മാത്രമേ അത് ലഭിക്കുകയുള്ളു., ഈ റെസിഡന്‍സി മാനദണ്ഡം പാലിക്കാതെ വിദേശത്ത് താമസിക്കുന്ന നിരവധി അമേരിക്കന്‍ മാതാപിതാക്കള്‍ക്ക്, ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് തുകയായി ഓരോ കുട്ടിക്കും 2,000 ഡോളര്‍ ആണ് ലഭിക്കുക.അതല്ല , വിദേശ നികുതി ക്രെഡിറ്റ് ക്ലെയിം ചെയ്തുകൊണ്ട് നിങ്ങള്‍ ഇതിനകം തന്നെ യുഎസ് ടാക്‌സ് ബില്‍ റദ്ദാക്കിയിട്ടുണ്ടെങ്കില്‍ , ഒരു കുട്ടിക്ക് 1,400 ഡോളര്‍ എന്ന നിലയില്‍ റീഫണ്ട്  ലഭിക്കും.

2021-ല്‍ നിങ്ങള്‍ വിദേശത്ത് നിന്ന് ഫയല്‍ ചെയ്തില്ലെങ്കില്‍ ചെയ്യേണ്ടത്
നിങ്ങള്‍ കുറച്ചുകാലമായി വിദേശത്ത് താമസിക്കുന്നുവെങ്കിലും നിങ്ങളുടെ യു.എസ്. നികുതി ഫയലിംഗുമായി ബന്ധപ്പെട്ട് കാലികമായ  ഭേദഗതികള്‍ വരുത്തിയിട്ടില്ലെങ്കില്‍ , ഉപരോധങ്ങളൊന്നും നേരിടാതിരിക്കാന്‍ സഹായിക്കുന്ന സ്ട്രീംലൈന്‍ഡ് പ്രൊസീജിയര്‍ എന്ന പേരിലുള്ള ഒരു പൊതുമാപ്പ് പ്രോഗ്രാം ലഭ്യമാണ്.

Load More Related Articles
Load More By Zplux
Load More In India

Leave a Reply

Your email address will not be published. Required fields are marked *

Check Also

കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

ജിനു ജോണ്‍ വാഷിംഗ്ടണ്‍: നിയമനിര്‍മ്മാതാക്കള്‍ക്കും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ…