Kerala വിജിലൻസിന് പിടിവീഴും; കെഎസ്എഫ്ഇ റെയ്ഡിൽ റിപ്പോർട്ട് വൈകും By Sujith Posted on November 30, 2020 0 second read 0 0 1,723 തിരുവനന്തപുരം ∙ കെഎസ്എഫ്ഇ റെയ്ഡിൽ തുടർനടപടി ആവശ്യപ്പെടാതിരിക്കാൻ വിജിലൻസിനു മേൽ കടുത്ത സമ്മർദം. 20 ശാഖകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകാനായിരുന്നു വിജിലൻസ് നീക്കം. എന്നാൽ കൂടിയാലോചനകൾക്കു ശേഷം റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നും റെയ്ഡ് വിവരങ്ങൾ പുറത്തുവിടരുതെന്നും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. അവധിയിലുള്ള സുധേഷ് കുമാർ ഉടൻ തിരിച്ചെത്തണമെന്നു സർക്കാരും ആവശ്യപ്പെട്ടു. റെയ്ഡ് വിവാദമാവുകയും ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ രൂക്ഷമായി പ്രതികരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണു വിജിലൻസിന്റെ ചുവടുമാറ്റം. കെഎസ്എഫ്ഇ മന്ത്രി തോമസ് ഐസക്കിന്റെയും വിജിലൻസ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കീഴിലാണ്. റെയ്ഡിൽ ഗൂഢാലോചന നടന്നെന്നു മുതിർന്ന സിപിഎം നേതാക്കൾ തന്നെ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പു കാലത്തു പ്രതിപക്ഷത്തിനു സർക്കാരിനെ വിമർശിക്കാൻ ആയുധം നൽകിയെന്നും വിലയിരുത്തലുണ്ടായി. ഇതോടെയാണ്, തുടർനടപടി ഉടൻ വേണ്ടെന്ന തീരുമാനത്തിൽ വിജിലൻസ് എത്തിയത്. വിജിലൻസ് ഡയറക്ടർ അവധിയിൽ പോയപ്പോൾ ഐജി എച്ച്. വെങ്കിടേഷിനായിരുന്നു ചുമതല. റെയ്ഡിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അതൃപ്തരാണെന്നാണു സൂചന.
ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ഷിക്കാഗോ∙ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഷിക്കാഗോ സെന്റ് …