World റഷ്യ യുക്രെയ്നെതിരേ ജൈവായുധം പ്രയോഗിച്ചോ?; By Jaihindvartha Posted on April 6, 2022 3 second read 0 0 1,326 റഷ്യ യുക്രെയ്നെതിരേ ജൈവായുധം പ്രയോഗിച്ചോ?; അണ്വായുധങ്ങളേക്കാള്‍ അപകടകാരികളെക്കുറിച്ചറിയാം സൂക്ഷ്മജീവികളെയോ വിഷ പദാര്‍ത്ഥങ്ങളെയോ ഉപയോഗിച്ച് മനുഷ്യരിലോ, മൃഗങ്ങളിലോ, ചെടികളിലോ മറ്റും രോഗാവസ്ഥ വരുത്തുന്നതാണ് ജൈവായുധ പ്രയോഗം. ഏതൊരു രാജ്യത്തിന്റെയും ആയുധപ്പുരയിലെ ഏറ്റവും അപകടകാരിയായ ആയുധങ്ങളാണ് ജൈവായുധങ്ങള്‍. കാരണം അണ്വായുധങ്ങളുടെ പോലും പ്രഹരശേഷിയും വ്യാപനവും പ്രവചിക്കുവാന്‍ സാധിക്കും.എന്നാല്‍ ജൈവായുധങ്ങള്‍ ആക്രമണത്തിനായി ഉപയോഗിക്കുന്നവവരുടെ തന്നെ അതിര്‍ത്തികളിലേക്കുള്‍പ്പടെ എവിടേയ്ക്കൊക്കെ വ്യാപിക്കും എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. അമേരിക്ക, റഷ്യ, ചൈന, ഇറാന്, ഉത്തര കൊറിയ, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ജപ്പാന്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം തന്നെ ഈ സാങ്കേതികവിദ്യ കൈവശമുണ്ട്. ആന്ത്രാക്സ്, വസൂരി, ബോട്ടുലിനം തുടങ്ങി ഒരുകാലത്തു ലോകത്തെയാകെ കുഴപ്പത്തിലാക്കിയ പല രോഗങ്ങളുടെയും സാമ്പിളുകള്‍ ഇങ്ങനെ ജൈവായുധ രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ട്. വിനാശകരമായ മറ്റൊരു യുദ്ധത്തിന്റെ ഭീകരദൃശ്യങ്ങളില് ലോകം വിറങ്ങലിച്ചു നില്‍ക്കുകയാണ്. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആയുധങ്ങളുടെ പ്രയോഗം വാര്‍ത്തകളില്‍ നിറയുന്നു. ശാസ്ത്രം വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ ഉദാഹരണമായ ജൈവായുധങ്ങളെക്കുറിച്ച് അറിയാം. വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളോ അവ ഉല്പാദിപ്പിക്കുന്ന വിഷമോ സ്പോറുകളോ മനുഷ്യന്റെയും മറ്റു ജീവികളുടെയും നാശത്തിനായി പ്രയോഗിക്കുമ്പോഴാണ് അവയെ ജൈവായുധം എന്നു വിളിക്കുന്നത്. ആന്ത്രാക്സ്, പ്ലേഗ് തുടങ്ങിയ രോഗങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പടര്‍ന്നുപിടിച്ച് ജനസഞ്ചയത്തെ നശിപ്പിക്കുവാന്‍ ശേഷിയുള്ളവയാണ്. ബോട്ടുലിനം വിഷം, പാമ്പുകളില്‍ നിന്നും ഷഡ്പദങ്ങളില്‍ നിന്നും ശേഖരിക്കുന്ന വിഷം തുടങ്ങിയവയൊക്കെ ജൈവായുധമായി പ്രയോഗിക്കാം. ജൈവായുധമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള സൂക്ഷ്മജീവികളെയും രോഗങ്ങളെയും വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. രാഷ്ട്ര സുരക്ഷയ്ക്ക് ഏറ്റവും വലിയ അപകട സാധ്യത സൃഷ്ടിക്കുന്ന രോഗത്തെയും രോഗാണുക്കളെയും കാറ്റഗറി അയില് ഉള്‍പ്പെടുത്തിയിരിക്കുന്നു. ബോട്ടുലിനം, ഹാന്റാവൈറസ്, ലാസാ വൈറസ്, മാര്‍ബര്‍ഗ്, പ്ലേഗ് എന്നിവയാണ് കാറ്റഗറി അയില് ഉള്‍പ്പെടുന്നവ. കാറ്റഗറി ആയില് കോളറ, ഇ-കോളി 0157:എച്ച്7, ഹെപ്പറ്റൈറ്റിസ് എ, റിസില്‍ ടോക്സിന്, സാല്‍മൊണല്ല, ടൈഫസ്സ് ഫീവര്‍, യെലോ ഫീവര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. കാറ്റഗറി ഇയില്‍ ഹെന്‍ഡ്ര, നിപ, പ്രിയോണ്‍സ്, റാമ്പിസ്, ടിക് ബോണ്‍ എന്‍സഫലൈറ്റീസ് എന്നിവയാണുള്ളത്. യുഎസിലെ മറ്റു ചില ഗവേഷണ സ്ഥാപനങ്ങള്‍ ആന്ത്രാക്സ്, ഡെംഗു, എബോള, വസൂരി തുടങ്ങിയ രോഗങ്ങളെ കാറ്റഗറി അയില് ഉള്‍പ്പെടുത്തിയിരിക്കുന്നു. മാനവ ചരിത്രത്തില്‍ മനുഷ്യരാശിയെ ഏറെ വിറപ്പിച്ച മഹാമാരിയായിരുന്നു കറുത്ത മരണം എന്നു വിളിക്കുന്ന പ്ലേഗ്. ശരിയായ ചികിത്സ ലഭ്യമല്ലെങ്കില്‍ 30100% വരെയാണ് പ്ലേഗ് മൂലമുള്ള മരണസാധ്യത. മലിനജലത്തിലൂടെ അതിവേഗം പടരുന്ന, നീല മരണം എന്നുവിളിപ്പേരുള്ള മഹാമാരിയാണ് കോളറ. കോളറയ്ക്കും പ്ലേഗിനും കാരണമാകുന്ന ബാക്റ്റീരിയയെ ഒട്ടേറെ തവണ ജൈവായുദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. ലോകചരിത്രത്തില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെട്ട ജൈവ ആയുധമാണ് ആമരശഹഹൗ െമിവേൃമരശ െഎന്ന ബാക്റ്റീരിയ. ഇത് മനുഷ്യനിലും കന്നുകാലികളിലും ആന്ത്രാക്സ് എന്ന രോഗമുണ്ടാക്കുന്നു. ആന്ത്രാസിസ് ബാക്റ്റീരിയ നേര്‍ത്ത പൊടിപോലുള്ള സ്പോറുകള്‍ ഉല്പാദിപ്പിക്കുന്നു. സ്പോറുകള്‍ മറ്റു തരികളില്‍ കലര്‍ത്തി അന്തരീക്ഷത്തില്‍ വിതറുന്നു. ശ്വാസനത്തിലൂടെ ആന്ത്രാക്സ് സ്പോറുകള്‍ ശത്രുക്കളുടെ ശ്വാസകോശത്തില്‍ എത്തിച്ചേരുകയും അവരില്‍ ആന്ത്രാക്സ് രൂപപ്പെടുകയും ചെയ്യുന്നു. ശ്വാസകോശത്തിലുണ്ടാകുന്ന ആന്ത്രാക്സ് മൂലമുള്ള മരണസാധ്യത 5080% വരെയാണ്. 1979 ഏപ്രില്‍ 2ന് മോസ്കോയില്‍നിന്ന് 850 മൈല്‍ കിഴക്കുള്ള റഷ്യന്‍ നഗരമായ സ്വെര്സ്ലോവ്സ്കില് അസാധാരണമായി പെട്ടെന്ന് ആന്ത്രാക്സ് ബാധ പൊട്ടിപ്പുറപ്പെട്ടു. 94 പേര് ആന്ത്രാക്സ് ബാധിതരായി. 4 ദിവസത്തിനുശേഷം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വരും ദിവസങ്ങളില്‍ 66 പേര് ആന്ത്രാസ് ബാധയില്‍ മരണത്തിനിരയായി. നഗരത്തില്‍ സ്ഥിതിചെയ്തിരുന്ന സോവിയറ്റ് ഭരണകൂടത്തിന്റെ ജൈവായുധ കേന്ദ്രത്തില്‍നിന്ന് ആന്ത്രാസ് സ്പോറുകള്‍ അബദ്ധത്തില്‍ പുറത്തുകടന്നതാണു ദുരന്തത്തിനു കാരണം എന്ന് അനുമാനിക്കപ്പെടുന്നു. രാസജൈവ ആയുധങ്ങളെ പാവങ്ങളുടെ അണുബോംബ് എന്ന് വിശേഷിപ്പിച്ചത് 1988ല്‍ ഇറാന് പാര്‍ലമെന്റിലെ സ്പീക്കര്‍ ആയിരുന്ന ഹഷ്മി റഫ്സഞ്ചാനി ആയിരുന്നു. ആണുവായുധപദ്ധതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൈവായുദ്ധങ്ങളുടെ നിര്‍മാണചെലവ് വളരെ കുറവാണ്. ബോട്ടുലിനം ബാക്ടീരിയം ഉല്പാദിപ്പിക്കുന്ന ബോട്ടുലിന്‍ വിഷത്തിന്റെ ശുദ്ധീകരിച്ച രൂപം നാഡികളെ ബാധിക്കുന്ന രാസവസ്തുവായ സരിന്നേക്കാള് 30 ലക്ഷം മടങ്ങ് ശക്തിയുള്ളതാണ്. 300 കിലോഗ്രാം സരിന് വാതകം 60100 വരെ മരണങ്ങള്‍ക്കു കാരണമാകുമ്പോള്‍ 30 കിലോഗ്രാം ആന്ത്രാക്സ് സ്പോറുകള്‍ 30,000 1,00,000 വരെ മരണങ്ങള്‍ക്കു കാരണമാകും എന്നു പഠനങ്ങള്‍ വിശദമാക്കുന്നു. 1346-1347 മംഗോളിയന്‍ സൈന്യം പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം ക്രിമിയയിലെ കാഫ പട്ടണത്തിലേക്ക് മതിലിനു മുകളിലൂടെ എറിഞ്ഞിരുന്നു. ഇത് പിന്നീട് യൂറോപ്പ് മുഴുവന്‍ പടര്‍ന്നുപിടിച്ച 250 ലക്ഷത്തോളം മരണങ്ങള്‍ക്കു കാരണമായ പ്ലേഗ് മഹാമാരിയായി പരിണമിച്ചെന്നു കരുതപ്പെടുന്നു. 1710 റഷ്യന്‍ പട്ടാളം പ്ലേഗ് ബാധിച്ചുമരിച്ച മൃതദേഹങ്ങള്‍ സ്വീഡനുനേരെ വലിച്ചെറിഞ്ഞു 1767 ഫ്രഞ്ച് ഇന്ത്യന്‍ യുദ്ധത്തില്‍, വസൂരി ബാധിതരെ പൊതിയാന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബ്രിട്ടിഷ് സൈനികര്‍ ഇന്ത്യയിലെ ഗോത്രവര്ഗങ്ങള്ക്കു നല്കി. 1916 ഒന്നാം ലോകയുദ്ധ കാലത്ത് ജര്‍മനി ആന്ത്രാക്സ് ബാക്ടീരിയയെ ശത്രുക്കള്‍ക്കെതിരേ ഉപയോഗിച്ചിരുന്നു. 1939 നൊമോന്ഹാന് സംഭവം സോവിയറ്റ് ജലവിതരണ ശൃംഖലയില്‍ ജപ്പാന്‍കാര്‍ കുടലില്‍നിന്നുള്ള ടൈഫോയ്ഡ് ബാക്റ്റീരിയയെ കലര്‍ത്തി വിഷമയമാക്കി മാറ്റി. 1942 അമേരിക്ക ജൈവ ആയുധ പദ്ധതി ആരംഭിച്ചു. 21-ാം നൂറ്റാണ്ട് ആധുനിക ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെ മാരകപ്രഹരശേഷിയുള്ള ൈജവായുധങ്ങള് നിരവധി രാജ്യങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു.
എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം ടൊറന്റോ∙ മാതൃഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ കോൺസലേറ്റുമായി ചേർന്ന് മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) കുട്ടികൾക്കായി മുത്തശ്ശിക്കഥ പറയൽ മൽസരം …