Home North America ചരിത്രത്തിലെ ഒരേട്‌ രാഷ്ട്രീയ നിഗൂഢതകള്‍

ചരിത്രത്തിലെ ഒരേട്‌ രാഷ്ട്രീയ നിഗൂഢതകള്‍

2 second read
0
0
141

ഡോ. മാത്യു ജോയ്‌സ്‌

mattjoys@gmail.com


ഫെയ്‌സ്‌ ബുക്കില്‍ കണ്ട ഒരു പോസ്റ്റ്‌ ` അമേരിക്ക എന്ന കുട്ടിയുടെ മേല്‍ കസ്റ്റഡി യുദ്ധം നടത്തുന്ന അയോഗ്യരായ മാതാപിതാക്കള്‍ മാത്രമാണ്‌ റിപ്പബ്ലിക്കനും ഡെമോക്രാറ്റും. ഈ രാജ്യത്തിനു മുറിവേല്‍പ്പിക്കുന്നതിനോടൊപ്പം അന്യോന്യം ക്ഷതമേല്‍ക്കുന്നതു അവര്‍ അറിയുന്നോ ?` എങ്ങനെ ആയിരുന്നാലും അമേരിക്ക അനുഭവിക്കുന്ന ദുഷ്‌പ്പേരിനും മാന നഷ്ടത്തിനും ഇരു കൂട്ടരും ഉത്തരവാദികള്‍ തന്നെ. എന്നാല്‍ ഇതേപോലെ സങ്കുചിത മനോഭാവം ഇല്ലാത്ത കുറെ നേതാക്കള്‍ ഈ രാജ്യത്തിന്‌ ഉണ്ടായിരുന്നു. ആഭ്യന്തരകലഹത്തിനും അടിമവ്യാപാരത്തിനും അറുതിവന്നതും, സ്‌റ്റേറ്റുകള്‍ ക്രമേണ ഐക്യനാടിന്റെ കൊടിക്കീഴില്‍ ഒന്നായതും പോരാട്ടങ്ങളുടെ ചരിത്രസത്യങ്ങള്‍ മാത്രമാണിന്ന്‌ .
245 വര്‍ഷങ്ങളിലൂടെ തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കയുടെ ഭാവി, അമേരിക്കന്‍ ജനതയുടെ മനസ്സാക്ഷിയാകുന്ന സുവര്‍ണ്ണ ത്രാസില്‍ ആടിയുലയുന്നതിന്‌ നവംബര്‍ 3 ന്‌ പരിസമാപ്‌തി ആവുകയാണ്‌. വോട്ട്‌ ചെയ്യാതിരിക്കയോ തെറ്റായ തീരുമാനങ്ങളിലൂടെ വെറുതെ കര്‍മ്മം നിര്‍വഹിച്ചാലോ, വരാന്‍പോകുന്ന പ്രത്യാഘാതം പ്രവചിക്കാന്‍ എന്‍ നാവിനസാധ്യമഹോ !
ഇന്നത്തെ സംഭവങ്ങളോട്‌ താദാത്മ്യം പറയാവുന്ന ഒരു ചരിത്രത്തിന്റെ ഏടിലേക്കു ഒന്ന്‌ കണ്ണോടിക്കട്ടെ . 1860 ലാണ്‌ എബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ആയത്‌. എന്നാല്‍ ആദ്യത്തെ മൂന്നു വര്‌ഷങ്ങള്‍ ശരിക്കും പോരാട്ടങ്ങള്‍ തന്നെ ആയിരുന്നു. അടിമകളെ സ്വതന്ത്രമാക്കിക്കൊണ്ടു 1863 ജനുവരിയില്‍ ആയിരുന്നു, ചരിത്ര പ്രധാനമായ വിളംബരം പുറപ്പെടുവിച്ചത്‌. സ്‌റ്റേറ്റുകള്‍ തമ്മിലുള്ള ആഭ്യന്തര കലഹങ്ങള്‍ അവസാനിപ്പിച്ചു പട്ടാളക്കാരെ വീട്ടിലേക്കയക്കണം എന്ന അജണ്ടയും പറഞ്ഞുകൊണ്ട്‌ , ഡെമോക്രാറ്റിന്റെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായ മേജര്‍ ജനറല്‍ മാക്‌ ക്ലെല്ലന്‍ , സമാധാനപരമായ തെരഞ്ഞെടുപ്പ്‌ പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ്‌ അടുത്തു വരും തോറും, സതേണ്‍ സ്റ്റേറ്റുകള്‍ക്കു പ്രത്യേകം ഗവണ്മെന്റ്‌ എന്ന ആശയത്തിന്‌ അദ്ദേഹം മുന്‍തൂക്കം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ ആഭ്യന്തര കലഹം അമേരിക്കയുടെ ജീവസത്തയായി മാറി കഴിഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിന്‌ തൊട്ടു മുമ്പുള്ള വസന്തകാലം. ലിങ്കണെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായിരുന്നില്ല. രണ്ടാം തവണയും പ്രസിഡന്റ്‌ ആകുമെന്നതില്‍ ഒട്ടു പ്രതീക്ഷയില്ലായിരിന്നുവെന്നു തോന്നുന്നു. ലിങ്കണ്‍ ക്യാബിനെറ്റിലേക്കു ഇപ്രകാരം എഴുതി ` ഇന്നും കുറെ ദിവസങ്ങളായും, നമ്മള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയില്ലെന്ന്‌ തോന്നി ത്തുടങ്ങിയിരിക്കുന്നു. ആയതുകൊണ്ട്‌ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്‌മായി സഹകരിച്ചു, തിരഞ്ഞെടുപ്പ്‌ മുതല്‍ പുതിയ ഗവണ്മെന്റ്‌ ഉത്‌ഘാടനം ചെയ്യപ്പെടുന്നതുവരെ അമേരിക്കന്‍ യൂണിയനെ പരിരക്ഷിക്കാന്‍, ഞാന്‍ ശ്രമിക്കും; കാരണം ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചതിനേക്കാള്‍. മെച്ചപ്പെട്ടത്‌ ചെയ്യാമെന്ന അദ്ദേഹം ബോധിപ്പിച്ചതുകൊണ്ടായിരിക്കുമല്ലോ അദ്ദേഹം വിജയിക്കുന്നത്‌.`
ലിങ്കണ്‍ ഇടയ്‌ക്കിടയ്‌ക്ക്‌ വിഷാദരോഗത്തിന്‌ അടിമപ്പെട്ടുപോയിരുന്നരിക്കാം. എങ്കിലും ലിങ്കണ്‍ പ്രതീക്ഷിച്ചതിനു വിപരീതമായ കാറ്റുകള്‍ ഡെമോക്രാറ്റ്‌ പാളയത്തില്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. സെപ്‌റ്റംബറില്‍ വില്യം ഷെര്‍മാന്‍ ഒരു സൈനിക നീക്കത്തിലൂടെ അറ്റ്‌ലാന്റാ പിടിച്ചെടുത്തപ്പോള്‍ ജനഹിതം മാറി മറിഞ്ഞു വെന്ന്‌ കരുതാം.
അങ്ങനെ 1864 ലെ തിരഞ്ഞെടുപ്പില്‍, എബ്രഹാം ലിങ്കണ്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറി. 500,000 ത്തിലധികം പോപ്പുലര്‍ വോട്ടുകളുടെയും 191 ഇലക്‌റ്ററല്‌ വോട്ടുകളുടെയും മുന്‍തൂക്കത്തില്‍ എബ്രഹാം ലിങ്കണ്‍ തന്നെ വീണ്ടും പ്രസിഡന്റ്‌ ആയി ജനവിധി നേടിയെടുക്കുമ്പോള്‍, എതിരാളി മാക്‌ ക്ലെല്ലനു കെന്റക്കി, ഡെലവേര്‍ , ന്യൂ ജേഴ്‌സി തുടങ്ങിയ മൂന്നു സ്‌റ്റേറ്റുകള്‍ മാത്രമേ ലീഡ്‌ നേടാനായുള്ളു. 78% ത്തിലധികം സൈനികര്‍ ലിങ്കണാണ്‌ വോട്ട്‌ ചെയ്‌തതെന്ന്‌ കരുതപ്പെദുന്നു. എബ്രഹാം ലിങ്കണ്‍ അങ്ങനെയാണ്‌ രണ്ടാം തവണ ബഹുഭൂരിപക്ഷത്തില്‍ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റത്‌.
പൊടുന്നനെ വെറും രണ്ടു മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട്‌ എബ്രഹാം ലിങ്കണ്‍ കൊല്ലപ്പെട്ടു .
1865 ഏപ്രില്‍ 14 നു വാഷിംഗ്‌ടണ്‍ ഡി സി യിലെ ഫോര്‍ഡ്‌ തീയേറ്ററില്‍ ലോറ കീനിന്റെ `ഔവര്‍ അമേരിക്കന്‍ കസിന്‍ ` എന്ന പ്രസിദ്ധമായ സ്റ്റേജ്‌ പരിപാടി കണ്ടാഹ്ലാദിച്ചിരുന്ന പ്രസിഡന്റിന്റെ പുറകില്‍ നിന്നും തലയ്‌ക്ക്‌ ഒറ്റ വെടി വെച്ചത്‌ ജോണ്‍ വില്‍ക്‌സ്‌ ബൂത്ത്‌ എന്ന നടനും രാഷ്ട്രീയ വിരോധിയുമായിരുന്നു.
ഈ ആഭ്യന്തരകലഹവും 1864 ലെ ലിങ്കന്റെ രണ്ടാം വരവിനും ഇന്നത്തെ കാലഘട്ടത്തില്‍ എന്ത്‌ പ്രസക്തിയെന്നു ചോദിച്ചേക്കാം . ഒന്നാമതായി, ആഭ്യന്തര കലഹത്തോടെ ഈ രാജ്യം പല കാരണങ്ങളാല്‍ വിഭാഗീയതയുടെ കരിനിഴലില്‍ ഉഴലുകയായിരുന്നു. ക്രുദ്ധരായ തെരുവ്‌ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടു , തീവെയ്‌പ്പും , കൊള്ളയടിയും, കൊലപാതകങ്ങളും നഗരവീഥികളെ ഭയാനകമാക്കിയ നാളുകള്‍, സാംസ്‌കാരിക പൈതൃക സ്‌മരണകള്‍ നിലനിര്‍ത്തുന്ന പലതും നശിപ്പിക്കപ്പെട്ടു. എങ്കിലും ആഭ്യന്തര യുദ്ധ കാലത്ത്‌ അമേരിക്കയുടെ അഖണ്ഡതയ്‌ക്കും അടിമത്തം നിര്‍മ്മാര്‍ജനം ചെയ്യാനും ആയിരക്കണക്കിന്‌ സൈനികര്‍ വധിക്കപ്പെട്ടു. അവരുടെ രാജ്യത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാനും അവരുടെ മാതൃരാജ്യത്തെ അവര്‍ സ്‌നേഹിച്ചു.
ഇന്നും ഇതിലപ്പുറം ഇവിടെ നടമാടുന്നു. മൗലിക അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും കുട്ടി മുറിവേല്‍പ്പിക്കുന്നു. ലഹളകള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍, അമേരിക്കയെ സോഷ്യലിസ്റ്റ്‌ ഏകാധിപത്യത്തിലേക്കു. വലിച്ചിഴക്കാന്‍ പദ്ധതിയിട്ട ചില അതിശക്തമായ സംഘടനകള്‍ സാമ്പത്തിക സഹകരണങ്ങള്‍ വരെ ചെയ്യുന്നുതായി പൊതുവേ വിശ്വസിക്കുന്നു. അതിന്റെ പിന്നില്‍ ഒരു `മാസ്റ്റര്‍ മൈന്‍ഡോ കിങ്‌മേക്കറോ` ഉണ്ടായിരിക്കണം. പണ്ടത്തെ ആഭ്യന്തര കലഹത്തിന്റെ നഷ്ടം 600,,000 ത്തിലധികം സൈനികര്‍ ആയിരുന്നെന്നു ഓര്‍ക്കുമ്പോള്‍, ജനരോഷം കലുഷിതമാക്കുന്നതിന്റെ പരിണിതഫലം എത്ര ഭീഭത്സമായിരിക്കുമെന്നു അറിഞ്ഞിരിക്കേണ്ടതാണ്‌.
ഈ ചരിത്രത്തെ വീണ്ടും അപഗ്രഥിച്ചതിന്റെ പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്‌. ആരോടും യോജിക്കാനാവില്ലെന്നു മനസ്സില്‍ കരുതി വോട്ട്‌ ചെയ്യാതിരിക്കാന്‍ പലരും ചിന്തിക്കുന്നുണ്ടാവാം. അണികളെ ഏറ്റവും അധികം വോട്ട്‌ ചെയ്യിക്കുന്ന പാര്‍ട്ടി വിജയിക്കാന്‍ സാധ്യതകള്‍ ഏറെ എന്ന ആഗോള തത്വം അമേരിക്കയെയും പരിരക്ഷിക്കണം. പ്രത്യേകിച്ചും ക്രിസ്‌ത്യാനികള്‍ വോട്ടിങ്ങില്‍ മടിയര്‍ ആണെന്നൊരു ദുഷ്‌പ്രചാരണവുമുണ്ട്‌. ഇന്നത്തെ വ്യവസ്ഥികളെ അവലോകനം ചെയ്‌യുക, ശരിയായ മനസാക്ഷി വോട്ടിനു തയ്യാറായിരിക്കുക.
നമ്മുടെ ക്ലാസ്‌ റൂമുകളില്‍ ദൈവ വിശ്വാസവും, രാഷ്ട്രസ്‌നേഹവും ഇല്ലാതായിരിക്കുന്നു. വെളിച്ചം കാണാതെ നൂറു കണക്കിന്‌ ഭ്രൂണഹത്യകളും ശിശുഹത്യകളും ഇന്നത്തെ സംസ്‌കാരമാക്കിക്കൊണ്ടിരിക്കുന്നു, സ്വവര്‍ഗ്ഗ വിവാഹങ്ങളും ലൈംഗീക വൈകൃതങ്ങളും സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ സോഷ്യലിസത്തിലേക്കു നയിക്കാമെന്നു ചിലര്‍ വ്യാമോഹിച്ചു കരുക്കള്‍ നീക്കുന്നു.
ലോകത്തെ മിക്കവാറും രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുമ്പോഴും, ഭാഗ്യവശാല്‍ അമേരിക്കയുടെ ഓഹരി വിപണിയും, പെന്‍ഷന്‍ പദ്ധതികളും, സ്റ്റിമുലസ്‌ ചെക്കുമൊക്കെ സാധാരണക്കാരെ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നു. രാജ്യ സുരക്ഷയുടെ പ്രാവര്‌ത്തിക നിയന്ത്രണങ്ങളും, വിദേശികളുടെ മേല്‍ക്കോയ്‌മയും ഇവിടെ നടപ്പില്ലെന്നും നമ്മള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ട്രമ്പായാലും ജോ ബൈഡന്‍ ആയാലും, അമേരിക്ക നീണാള്‍ വാഴണം, രാജ്യ വ്യവസ്ഥിതികള്‍
മാറ്റി മറിക്കേണ്ടതില്ലെന്നു ഉറപ്പാക്കാന്‍ നവംബര്‍ 3 ന്‌ കണിശ്ശമായും വോട്ട്‌ എന്ന പൗരന്റെ അവകാശവും, ആയുധവും നല്ല രീതിയില്‍ വിനിയോഗിക്കുക.
`ഓള്‍ ലൈവ്‌ മാറ്റേഴ്‌സ്‌ ഓള്‍ വോട്ട്‌സ്‌ മാറ്റേഴ്‌സ്‌ ` അതായിരിക്കട്ടെ ഇനിയത്തെ ആപ്‌തവാക്യം !

Load More Related Articles
Load More By GinsJaiHind
  • നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

    അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…
  • ഓണസദ്യ വിഭവങ്ങൾ

    അവിയല്‍ ആവശ്യമുള്ള ചേരുവകള്‍ 1. ഏത്തയ്‌ക്കാ, വെള്ളരിക്കാ, വഴുതിനങ്ങാ, കോവയ്‌ക്കാ, ചേനാ, ഉര…
  • പായസങ്ങള്‍

    പാലടപ്രഥമന്‍ ആവശ്യമുള്ള ചേരുവകള്‍ 1. പച്ചരി 250 ഗ്രാം 2. പഞ്ചസാര 250 ഗ്രാം 3. പാല്‍ രണ്ടു …
Load More In North America

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…