Entertainment കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ് By Sujith Posted on November 30, 2020 0 second read 0 0 1,536 പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുരുതിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ്. സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം. ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ’ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ഡിസംബര്‍ 9ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും . പൃഥ്വിരാജിന് പുറമേ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നെസ്ലൻ, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വന്‍താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന നിർവഹിക്കുന്ന സിനിമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. അനിഷ് പള്ളിയാൽ ആണ് കഥ ഒരുക്കുന്നത്.
‘നിന്റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി ഏറെ വിവാദങ്ങള് ഉണ്ടാക്കിയ ഒരു പ്രണയബന്ധമാണ് ബോളിവുഡ് നടീനടന്മാരായ മലൈക അറോറയും അര്ജുന് കപൂറും തമ്മിലുള്ളത്. ഇരുവരും തമ്മിലുള്ള …