North America കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍ By Zplux Posted on March 11, 2022 3 second read 0 0 654 ജിനു ജോണ്‍ വാഷിംഗ്ടണ്‍: നിയമനിര്‍മ്മാതാക്കള്‍ക്കും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഉദ്യോഗസ്ഥനും നല്‍കിയ നോട്ടീസ് പ്രകാരം, ബൈഡന്‍ ഭരണകൂടം യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ പിടികൂടിയ നൂറുകണക്കിന് കുടിയേറ്റക്കാരെ വരും ആഴ്ചകളില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുമെന്ന വിവരം പുറത്ത് വന്നിരിക്കുന്നു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) അയച്ച നോട്ടീസ് പ്രകാരം ഹൂസ്റ്റണിലും ബാള്‍ട്ടിമോറിലുമായി ഓരോ സ്ഥലത്തും 100 മുതല്‍ 200 വരെ അവിവാഹിതരെ ഉള്‍പ്പെടുത്തി, 120 ദിവസത്തെ പൈലറ്റ് പ്രോഗ്രാം ആരംഭിക്കാനാണ് പദ്ധതി. ഇമിഗ്രേഷന്‍ ഡീറ്റെന്‍ഷനായി ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് പ്രതിദിനം ഓരോ ആള്‍ക്ക് 6 മുതല്‍ 8 ഡോളര്‍ വരെയുള്ള ചെലവാണ് കണക്കാക്കുന്നത്. ഇത് നിലവിലുള്ള രീതിയെക്കാള്‍ 142 ഡോളര്‍ എന്ന നിരക്കിനെക്കാള്‍ തുലോം കുറവാണ്. എന്റോള്‍ ചെയ്യുന്നവര്‍ സാധാരണ ഗതിയില്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ എട്ടു വരെ വീട്ടില്‍ തന്നെ തുടരേണ്ടതുണ്ട്. വര്‍ക്ക് ഓതറൈസേഷനോ അസാധാരണ സാഹചര്യങ്ങളോ ഉള്ളവര്‍ക്ക് ജോലി ഷെഡ്യൂളുകളില്‍ വിട്ടു വീഴ്ച ഉണ്ട്. ആങ്കിള്‍ ബ്രേസ്ലെറ്റുകള്‍, ഫോണ്‍ നിരീക്ഷണം തുടങ്ങി തടങ്കലിനായി നിലവില്‍ ഉപയോഗിക്കുന്ന ബദലുകള്‍ എന്റോള്‍ ചെയ്യപെടുന്നവര്‍ (ഒന്നാം പേജ് തുടര്‍ച്ച) സംസ്ഥാനം വിടുകയോ യാത്ര ചെയ്യുകയോ ചെയ്യുകയാണെങ്കില്‍ മാനേജര്‍മാരെ അറിയിക്കണമെന്ന ചട്ടത്തിന് ബലം നല്‍കുന്നതാണ്.എന്നാല്‍ ഇത് വീട്ടുതടങ്കല്‍ നിര്‍ബന്ധമാക്കുന്നില്ലെന്നാണ് , ഡി എച്ച് എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തന്റെ മുന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഇമിഗ്രേഷന്‍ നയത്തോട് കൂടുതല്‍ മാനുഷികമായ സമീപനമാണ് ഡെമോക്രാറ്റായ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തത്. ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണ വേളയില്‍, ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ രീതി അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു, എന്നാല്‍ ആ വാഗ്ദാനം ഇതുവരെ നിറവേറ്റിയിട്ടില്ല . ഇമിഗ്രേഷന്‍ ഹാര്‍ഡ്ലൈനര്‍മാരില്‍ നിന്നും കുടിയേറ്റ അനുകൂല അഭിഭാഷകരില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ വീട്ടു തടങ്കല്‍ പദ്ധതിക്ക് നേരിടേണ്ടതായി വന്നേക്കാം. പദ്ധതിയുടെ വിശദാംശങ്ങള്‍ ആക്സിയോസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ഇമിഗ്രന്റ് അഭിഭാഷകന്‍ ട്വിറ്ററിലൂടെ ഇതിനെ വിശേഷിപ്പിച്ചത് ‘മാസ് ഇ-കാര്‍സറേഷന്‍’ എന്നാണ്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ അറസ്റ്റുകള്‍ ഈ വര്‍ഷം വീണ്ടും റെക്കോര്‍ഡ് സംഘ്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാലും, വൈറസ് വ്യാപനം മൂലം തടങ്കലിനുള്ള ഇടം പരിമിതപ്പെടുത്തിയതിനാലുമാണ് പുതിയ പദ്ധതി കൊണ്ട് വരുന്നത്. അതിര്‍ത്തിയില്‍ പിടിക്കപ്പെട്ട ഭൂരിഭാഗം കുടിയേറ്റക്കാരെയും കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ഉത്തരവിന് കീഴില്‍ അമേരിക്കയില്‍ നിന്ന് അതിവേഗം പുറത്താക്കുന്നുണ്ടെങ്കിലും, ആയിരക്കണക്കിന് ആളുകളെ അവരുടെ ഇമിഗ്രേഷന്‍ കേസുകള്‍ പിന്തുടരാന്‍ രാജ്യത്തേക്ക് പ്രവേശിപ്പിച്ചു. അതിര്‍ത്തി പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ശേഷി നിലവില്‍ തങ്ങള്‍ക്കില്ല എന്നാണ് ഒരു ഡി എച്ച് എസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. തടങ്കലില്‍ വയ്ക്കുന്നതിന് പകരമായി ഈ വര്‍ഷം 400,000 കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്നതിനായി, കോണ്‍ഗ്രസിനോട് ധനസഹായം ആവശ്യപ്പെടാന്‍ ബൈഡന്‍ ഭരണകൂടം പദ്ധതിയിടുന്നുണ്ട്. കുടുംബ നാഥന്‍മാര്‍ മാത്രമേ നിലവില്‍ എന്റോള്‍ ചെയ്തിട്ടുള്ളൂ എന്നതിനാല്‍ ഇത്തരം പ്രോഗ്രാമുകളിലെ മൊത്തം കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലായിരിക്കും. ഏകദേശം 164,000 പേരാണ് നിലവില്‍ ആള്‍ട്ടര്‍നേറ്റീവ്-ടു – ഡിറ്റന്‍ഷന്‍ പ്രോഗ്രാമുകളിലായുള്ളത്. ബൈഡന്‍ ഭരണകൂടം അധികാരമേല്‍ക്കുന്നതിന് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2020 സെപ്റ്റംബര്‍ 30-ന് മുന്‍പുണ്ടായിരുന്ന കണക്കിന്റെ ഇരട്ടിയാണിത്.
സ്വപ്നയും ശിവശങ്കറും വിവാദങ്ങളും തിരുവനന്തപുരത്തു നിന്ന് വി.എസ്.രാജേഷ് തന്റെ പുസ്തകത്തില് പ്രതീക്ഷിക്കേണ്ടതില്ലാത്ത മൂന്നു കാര്യങ്ങളുണ്ടെന്ന് എം.ശിവശങ്കര് ആമുഖമായി പറയുന്നുണ്ട്.’ ഒന്ന് സ്വപ്നയെക്കുറിച്ചും , …