North America കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതിയുടേത് By Sujith Posted on November 30, 2020 0 second read 0 0 1,781 ബീമൗണ്ട് (ടെക്സസ്) ∙ ഡൗൺടൗൺ ബീമോണ്ടിൽ നിന്നും കാർ ചേയ്സിനിടെ കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെടുത്ത മൃതശരീരം ഹൂസ്റ്റണിൽ നിന്നുള്ള യുവതി ബ്രിയാന ടിയറ ജോൺസന്റേതാണെന്ന് (28) ഹൂസ്റ്റൺ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ വിക്ടർ കാംബൽ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 28 ശനിയാഴ്ച രാവിലെ 7.45 നായിരുന്നു സംഭവം. അതിവേഗതയിൽ പോയിരുന്ന വൈറ്റ് ഹോണ്ട കാറിനെ ഹൂസ്റ്റണിൽ നിന്നും 85 മൈൽ കിഴക്കുള്ള ബ്യുമോണ്ടിൽ പൊലീസ് പിന്തുടരുകയായിരുന്നു. ഹോണ്ട കാർ കാംപല്ലിനു സമീപം ചർച്ചിന്റെ ഉടമസ്ഥതയിലുള്ള റീസെയ്‍ൽ ഷോപ് പാർക്കിങ്ങ് ലോട്ടിൽ ഇടിച്ചു കയറി നിന്നു. നിസ്സാര പരിക്കേറ്റ് കാർ ഡ്രൈവർ വിക്ടർ കാംബല്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതിയുടേത് ബീമൗണ്ട് (ടെക്സസ്) ∙ ഡൗൺടൗൺ ബീമോണ്ടിൽ നിന്നും കാർ ചേയ്സിനിടെ കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെടുത്ത മൃതശരീരം ഹൂസ്റ്റണിൽ …