India ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക By Jaihindvartha Posted on April 6, 2022 8 second read 0 0 472 ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക 2013 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2014 സെപ്റ്റംബര്‍ ഒന്നു വരെ ഇമിഗ്രന്റ് വീസയ്ക്കോ ഇബി2 വിഭാഗത്തില്‍ സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റിനോ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നീട്ടിയതോടെയാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ (യുഎസ്സിഐഎസ്) നിന്നുള്ള പുതിയ നിര്‍ദേശം വരുന്നത്. വാഷിംഗ്ടണ്‍: ഇബി2 വിഭാഗത്തില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി. ഈ വിഭാഗത്തില്‍ 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പുള്ള മുന്‍ഗണനാ തീയതിയില്‍ അംഗീകൃത കുടിയേറ്റ വീസ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ഏപ്രിലില്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കണമെന്നാണ് യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സിയുടെ നിര്‍ദേശം. 2013 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2014 സെപ്റ്റംബര്‍ ഒന്നു വരെ ഇമിഗ്രന്റ് വീസയ്ക്കോ ഇബി2 വിഭാഗത്തില്‍ സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റിനോ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നീട്ടിയതോടെയാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ (യുഎസ്സിഐഎസ്) നിന്നുള്ള പുതിയ നിര്‍ദേശം വരുന്നത്. തൊഴില്‍ അധിഷ്ഠിത, രണ്ടാം മുന്‍ഗണനാ ഇബി2 വിഭാഗത്തില്‍ ഉന്നത ബിരുദങ്ങളോ തത്തുല്യമോ ഉള്ള പ്രൊഫഷനുകള്‍ക്കും സയന്‍സ്, ആര്‍ട്ട്, ബിസിനസ് എന്നിവയില്‍ വലിയ കഴിവുകളുള്ളവര്‍ക്കും അപേക്ഷിക്കാം. ഈയിടെ പ്രസിദ്ധീകരിച്ച ഏപ്രില്‍ വിസ ബുള്ളറ്റിനിലാണ് അപേക്ഷകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതിയിലെ മാറ്റം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചത്. കാലതാമസം ഒഴിവാക്കുന്നതിനായി അപേക്ഷകര്‍ അവരുടെ ഫോം ഐ-693, മെഡിക്കല്‍ എക്സാമിനേഷന്‍ റിപ്പോര്‍ട്ട്, വാക്സിനേഷന്‍ റെക്കോര്‍ഡ്, ഫോം ഐ-485 എന്നിവ ഉള്‍പ്പെടുത്തണമെന്ന് യുഎസ് സിഐഎസ് നിര്‍ദേശിച്ചു. അപേക്ഷകര്‍ ഫോം ഐ-485 ഫയല്‍ ചെയ്യുന്നുണ്ടെങ്കില്‍ ഫോം ഐ-693 ഫയല്‍ ചെയ്യേണ്ടതില്ല. എന്നാല്‍ രണ്ടു ഫോമുകളും ഫയല്‍ ചെയ്താല്‍, യുഎസ് സിഐഎസ് ഫോം ഐ-693 തെളിവുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാം. അപേക്ഷകനെ ഇന്റര്‍വ്യൂ ചെയ്യേണ്ട ആവശ്യമില്ലെന്ന് യുഎസ് സിഐഎസ് തീരുമാനിച്ചാല്‍, അഡ്ജുഡിക്കേഷന്‍ കാലതാമസവും ഒഴിവാക്കാനാകും. മുമ്പ് പ്രഖ്യാപിച്ചതുപോലെ, യോഗ്യതയുള്ള അപേക്ഷകര്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍, ഇബി-3 വിഭാഗത്തിലെ തീര്‍പ്പുകല്‍പ്പിക്കാത്ത അപേക്ഷകള്‍ ഇബി-1 അല്ലെങ്കില്‍ ഇബി-2 വിഭാഗത്തിലേക്കു മാറ്റുന്നതിന് അഭ്യര്‍ഥിക്കുന്നുണ്ടെന്ന് യുഎസ് സിഐഎസ് അറിയിച്ചു. മാനദണ്ഡങ്ങള്‍ ഇവയാണ്: ഇബി-3 വിഭാഗത്തില്‍ വീസ ലഭിക്കാത്ത സാഹചര്യം; തീര്‍പ്പുകല്‍പ്പിക്കാത്തതോ അംഗീകൃതമായതോ ആയ ഫോം ഐ-140 ഉണ്ട്, ഏലിയന്‍ തൊഴിലാളികള്‍ക്കുള്ള കുടിയേറ്റ അപേക്ഷ; ഇതു മാത്രം പോരാ. ഇബി-1 അല്ലെങ്കില്‍ ഇബി-2 വിഭാഗത്തില്‍ വീസ ലഭ്യമാകുകയും വേണം.
ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ഷിക്കാഗോ∙ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഷിക്കാഗോ സെന്റ് …