Home Kerala അമേരിക്കന്‍ മലയാളിയുടെ സഹോദരിയുടെ മരണം;

അമേരിക്കന്‍ മലയാളിയുടെ സഹോദരിയുടെ മരണം;

0 second read
0
0
127

ബിജു ചാക്കോ :

ന്യൂയോര്‍ക്ക്‌: സഹോദരിയുടെ മരണം കോട്ടയം കാരിത്താസ്‌ ആശുപത്രി അധികൃതരുടെ വീഴ്‌ചയാണെന്ന്‌ ആരോപിച്ച്‌ അമേരിക്കന്‍ മലയാളി രംഗത്ത്‌. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി മടുക്കുത്തിയേല്‍ മഞ്‌ജു സോണി (44)യുടെ മരണം ആശുപത്രി അധികൃതരുടെ വീഴ്‌ചയാണെന്ന്‌ ആരോപിച്ച്‌ അമേരിക്കയില്‍ താമസിക്കുന്ന രഞ്‌ജുവാണ്‌ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്‌. മഞ്‌ജു സോണി ജൂലായ്‌ 10നാണ്‌ കാരിത്താസ്‌ ആശുപത്രിയില്‍വച്ച്‌ മരണപ്പെടുന്നത്‌. തന്റെ സഹോദരിയുടെ മരണത്തെക്കുറിച്ച്‌ രഞ്‌ജു സോണി പുറത്തുവിട്ട ഓഡിയോ സന്ദേശത്തിന്റെ ഉളളടക്കം ഇങ്ങനെയാണ്‌:
2020 ജൂലായ്‌ 10നാണ്‌ അസഹ്യമായ കാലുവേദനയെ തുടര്‍ന്ന്‌ മഞ്‌ജുവിനെ കാരിത്താസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അഞ്ചുദിവസംമുമ്പ്‌ മഞ്‌ജുവിന്‌ പനി വന്നിരുന്നു. മരുന്ന്‌ കഴിച്ചതോടെ പനി മാറുകയും ചെയ്‌തു. തുടര്‍ന്ന്‌ കുട്ടികള്‍ക്കും പനി വന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മഞ്‌ജുവിന്‌ കാലിന്‌ വേദനവന്നു. കാല്‍ നിലത്തുകുത്താന്‍പോലുമാകാത്ത അവസ്ഥ. രക്തം കട്ടപിടിച്ചതാകുമെന്നും ആശുപത്രിയില്‍ കാണിക്കാനും ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.
കോവിഡ്‌ കാലമായതിനാല്‍ ആശുപത്രിയില്‍ പോകാനും മഞ്‌ജുവിന്‌ പേടിയായിരുന്നു. പേടിയായിരുന്നു. വേദന വീണ്ടും കൂടിയതോടെ പത്താംതീയതി രാവിലെ ഭര്‍ത്താവും മകനുമൊന്നിച്ച്‌ മഞ്‌ജു കാരിത്താസ്‌ ആശുപത്രിയിലെത്തി.
ഇവിടെ മഞ്‌ജുവിന്റെ എല്ലാവിധ രക്തപരിശോധനകള്‍ നടക്കുകയും വാര്‍ഡിലേക്ക്‌ മാറ്റുകയും ചെയ്‌തിരുന്നു. വൈകുന്നേരം മകനുമൊന്നിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത്‌ നഴ്‌സ്‌ വന്ന്‌ എന്തോ മരുന്ന്‌ നല്‍കിയതായി പറയുന്നു. പതിനഞ്ച്‌ മിനിട്ടു കഴിഞ്ഞപ്പോള്‍ തനിക്ക്‌ ശ്വാസം മുട്ടുന്നുണ്ടെന്നും തൊണ്ടവരളുന്നുവെന്നും മഞ്‌ജു മകനോട്‌ പറഞ്ഞു. തുടര്‍ന്ന്‌ നഴ്‌സെത്തി മഞ്‌ജുവിന്റെ ബിപി പരിശോധിച്ചു. ബിപി കിട്ടാത്തതിനെ തുടര്‍ന്ന്‌ ഐസിയുവിലേക്ക്‌ മാറ്റുകയും ചെയ്‌തു. മഞ്‌ജുവിന്റെ രക്ഷിതാക്കളും സഹോദരങ്ങളുമെല്ലാം അമേരിക്കയിലാണ്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ചകാര്യം ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീടറിഞ്ഞത്‌ വെന്റിലേറ്ററിലാണെന്ന കാര്യമാണ്‌. നഴ്‌സായി ജോലിചെയ്യുന്ന തനിക്ക്‌ കാരിത്താസ്‌ ഐസിയുവിലെ ഡോക്ടറുമായി സംസാരിക്കാന്‍ അവസരം ലഭിച്ചന്ന്‌ രഞ്‌ജു പറയുന്നു. ഡോക്ടര്‍ പറഞ്ഞത്‌ ഡെങ്കി ഷോക്കാണെന്നാണ്‌.
മഞ്‌ജുവിന്‌ പള്‍മനറി എംപോളിസം പരിശോധന നടത്തിയോ, ഡിവിടി ഉണ്ടായിരുന്നോ എന്നു ചോദിച്ചപ്പോള്‍ അതിനൊന്നും ഉത്തരമില്ലായിരുന്നു. അവള്‍ക്ക്‌ ഡെങ്കി ഷോക്കിനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. കാരണം കാരിത്താസില്‍ വരുന്നതിന്‌ മുമ്പ്‌ പുറത്തെ ഒരു ക്ലിനിക്കില്‍ രക്ത പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലവും കാരിത്താസിലെ രക്ത പരിശോധനാഫലവും നോക്കിയാല്‍തന്നെ ഇതറിയാം. ഈ റിപ്പോര്‍ട്ടുകളും താന്‍ ശബ്ദസന്ദേശത്തിനുപുറമെ ഇട്ടിട്ടുണ്ടെന്നും മെഡിക്കല്‍ രംഗത്തുള്ളവര്‍ ഇതൊന്ന്‌ വിലയിരുത്തണമെന്നും രഞ്‌ജു പറയുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച അവളെ ഡയഗ്‌നോസിസ്‌ ചെയ്‌തെന്നും അറിയാന്‍ കഴിഞ്ഞു. പിന്നീട്‌ രാത്രി 12.10 ഓടെ സഹോദരിയുടെ മരണവാര്‍ത്തയാണ്‌ ആശുപത്രി അധികൃതര്‍ അറിയിച്ചത്‌. ഡെങ്കി ഷോക്ക്‌ സിന്‍ഡ്രോമാണ്‌ മരണകാരണമെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞത്‌. ഒന്നുകില്‍ തെറ്റായ ഡയഗ്‌നോസിസോ, അതുമല്ലെങ്കില്‍ നഴ്‌സ്‌ മരുന്ന്‌ നല്‍കിയതില്‍ സംഭവിച്ച വീഴ്‌ചയോ ആണ്‌ മഞ്‌ജുവിന്‌ മരണത്തിന്‌ കാരണമെന്നാണ്‌ ഞങ്ങളുടെ വിശ്വാസം. അതവര്‍ മറച്ചുവെക്കുകയാണ്‌. കൂടാതെ അമൃത ആശുപത്രിയിലേക്ക്‌ അവളെ കൊണ്ടുപോകാനുള്ള ഞങ്ങളുടെ ശ്രമവും അവര്‍ നിരസിച്ചു. ഏറ്റവും നല്ല ചികിത്സ കിട്ടുന്ന ഇടമാണ്‌ കാരിത്താസ്‌ എന്നും പറഞ്ഞു. ഒരുവേള അമൃതയില്‍നിന്ന്‌ ആംബുലന്‍സ്‌ എത്തുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ മഞ്‌ജുവിന്‌ ഒരു മാസീവ്‌ ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായെന്നും അവര്‍ വരുത്തിതീര്‍ത്തു. കുറച്ചുകഴിഞ്ഞപ്പോള്‍ മരണവാര്‍ത്തയുമറിയിച്ചു. ഇതെല്ലാം എന്തെല്ലാമോ സംശയമുളവാക്കുന്നു. അവര്‍ എന്തൊക്കെയോ ഒളിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. അത്രമാത്രം ആരോഗ്യവതിയും ബ്ലഡ്‌ വര്‍ക്ക്‌ നോര്‍മലുമായിരുന്നു മഞ്‌ജുവിന്റേത്‌. ഇതിനാല്‍തന്നെ ആശുപത്രി അധികൃതരുടെ വിശദീകരണം അവരുടെ വീഴ്‌ചകളെ മറക്കാന്‍വേണ്ടിയാണ്‌.
കാരിത്താസില്‍ രക്ത പരിശോധനകള്‍ നടത്തിയെങ്കിലും കാലിന്റെ പരിശോധനയോ രക്തം കട്ടപിടിച്ചിട്ടുണ്ടോ എന്നതും നോക്കിയിട്ടില്ല. സഹോദരി തിരിച്ചുവാത്ത ലോകത്തേക്ക്‌ യാത്രയായെന്നത്‌ ഇനിയും വിശ്വസിക്കാനായിട്ടില്ല കുടുംബത്തിന്‌. ഞങ്ങളുടെ വേദന എല്ലാവരുമായി പങ്കുവെക്കുകയാണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. കാരിത്താസ്‌ ആശുപത്രി അധികൃതര്‍ ഇതിനെ ന്യായീകരിച്ച്‌ ഓഡിയോ സന്ദേശം പുറത്തിറക്കിയെങ്കിലും വീട്ടുകാര്‍ ഇതിനെ അംഗീകരിക്കുന്നില്ല.

Load More Related Articles
Load More By GinsJaiHind
Load More In Kerala

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…