Home Environment അപ്പലേച്ചിയന്‍ പര്‍വ്വതനിരകള്‍ സന്ദര്‍ശിക്കാന്‍ അവിശ്വസനീയ ഓഫര്‍

അപ്പലേച്ചിയന്‍ പര്‍വ്വതനിരകള്‍ സന്ദര്‍ശിക്കാന്‍ അവിശ്വസനീയ ഓഫര്‍

0 second read
0
0
169

അമേരിക്കന്‍ ഐക്യനാടുകളുടെ കിഴക്കുള്ള മനോഹരമായ പര്‍വ്വതമേഖലയാണ് അപ്പലേച്ചിയന്‍ പര്‍വ്വതനിരകള്‍. ഇപ്പോഴിതാ, അപ്പലേച്ചിയന്‍ യാത്രയ്ക്ക് അവിശ്വസനീയമായ ഓഫര്‍ നല്‍കിക്കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ബ്ലൂ റിഡ്ജ് പര്‍വതനിരയില്‍ സ്ഥിതിചെയ്യുന്ന ഡെവിള്‍സ് ബാക്ക്‌ബോണ്‍ ബ്രൂയിംഗ് കമ്പനി. 2021 ലെ വസന്തകാലത്ത് ഇവര്‍ക്ക് ഒരു ചീഫ് ഹൈക്കിംഗ് ഓഫീസറെ വേണം. അതിമനോഹരമായ ഒരു ട്രെക്കിംഗ് നടത്താനും അതിലൂടെ പ്രതിഫലം നേടാനുമുള്ള അവിശ്വസനീയമായ അവസരമാണിത്.
ട്രെക്കിംഗിനിടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ബിയര്‍ കുടിക്കാനും അനുവാദം ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ പ്രതിഫലമായി 20000 ഡോളര്‍ ലഭിക്കും. ഹൈക്കിംഗ്, ബിയര്‍ എന്നിവയോട് ശരിക്കും ഇഷ്ടമുള്ള ഒരാളെയാണ് കമ്പനി തിരയുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 21 വയസോ അതിനു മുകളിലോ പ്രായമുണ്ടായിരിക്കണം. ഈ ജോലി 2021 ലെ വസന്തകാലത്ത് ആരംഭിച്ച് അഞ്ച് മുതല്‍ ഏഴ് മാസം വരെ തുടരും. മൈനില്‍ നിന്ന് ജോര്‍ജിയയിലേക്കുള്ള ഹൈക്കിംഗ് പാതയിലൂടെയായിരിക്കും യാത്ര ചെയ്യേണ്ടത്. അതിശയകരമായ കാഴ്ചകളും മികച്ച അനുഭവങ്ങളും നല്‍കുന്ന മനോഹരമായ യാത്രയാണിത്. ഗവേഷണ തല്‍പ്പരരായ ആളുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കമ്പനി പറയുന്നു.
1921 ല്‍ ബെന്റണ്‍ മക്കെയ് ആണ് ഈ പാത ആദ്യമായി വിഭാവനം ചെയ്യുന്നത്. ഇപ്പോള്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് പൊതുജനങ്ങള്‍ക്ക് ഈ പ്രദേശത്ത് ഹൈക്കിംഗ് നടത്താനുള്ള സൗകര്യമുണ്ട്.

Load More Related Articles
Load More By GinsJaiHind
Load More In Environment

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…