ഉത്തരകൊറിയയിലെ ബോംബ് തകിടംമറിച്ചു : സെന്‍സെക്‌സ് നാലു മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: ഓഹരിവിപണിയില്‍ വന്‍ ഇടിവ്. വ്യാഴാഴ്ച 554 പോയിന്റ് തകര്‍ച്ച നേരിട്ട സെന്‍സെക്‌സ് 24,851ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് ഓഹരിവിപണിയില്‍ ഇടിവ് സംഭവിക്കുന്നത്. നാലു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ വിപണി. നിഫ്റ്റിയാകട്ടെ 172 പോയിന്റ് ഇടിഞ്ഞ് 7568ല്‍ ക്ലോസ് ചെയ്തു. ഇറാന്‍-സൗദി അറേബ്യ സംഘര്‍ഷം, ചൈനയുടെ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്്ടായ ഇടിവ്, ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം എന്നിവ വിപണിയിലെ ഇടിവിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *