ഐസിസി വര്‍ഷാവസാന റാങ്കിംഗ് ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിനു സ്മിത്തും മുന്നില്‍

ന്യൂഡല്‍ഹി : വര്‍ഷാവസാനത്തെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ആര്‍.അശ്വിനും ബാറ്റ്‌സ്മാന്‍രുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഒന്നാം റാങ്ക് നേടി. ബോക്‌സിംഗ് ഡേ ടെസ്റ്റുകള്‍ക്ക് ശേഷമാണ് ഐസിസി റാങ്ക് പട്ടിക പുറത്തുവിട്ടത്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും ഒന്നാം സ്ഥാനം പിടിച്ച് അശ്വിന്‍ വര്‍ഷാവസാനം അവിസ്മരണീയമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് അശ്വിനു തുണയായത്.

ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ നാല് പോയിന്റുകള്‍ക്ക് അശ്വിനു പിന്നിലായി രണ്ടാം സ്ഥാനത്തുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്), യാസിര്‍ ഷാ (പാക്കിസ്ഥാന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്), രവീന്ദ്ര ജഡേജ (ഇന്ത്യ), ട്രന്‍ഡ് ബോള്‍ട്ട് (ന്യൂസിലന്‍ഡ്), ജോഷ് ഹേസില്‍വുഡ് (ഓസ്‌ട്രേലിയ), വെര്‍നോണ്‍ ഫിലാന്‍ഡര്‍ (ദക്ഷിണാഫ്രിക്ക), ടിം സൗത്തി (ന്യൂസിലന്‍ഡ്) എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ 10 വരെയുള്ള ബൗളര്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.

മികച്ച ഫോമിലുള്ള കിവീസ് ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാമതുണ്ട്. ഇംഗ്ലണ്ട് യുവതാരം ജോ റൂട്ട് മൂന്നാമതും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എ.ബി.ഡിവില്ലിയേഴ്‌സ് നാലാമതും റാങ്കിംഗില്‍ സ്ഥാനം പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *