ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി ബ്രസല്‍സില്‍ ഇത്തവണ പുതുവത്സരാഘോഷമില്ല.. നിരാശരായി ജനങ്ങള്‍

ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ പുതുവത്സരാഘോഷങ്ങള്‍ക്കും കരിമരുന്നുപ്രയോഗങ്ങള്‍ക്കും നിയന്ത്രണം. പാരീസ് മോഡല്‍ ഭീകരാക്രമണത്തിനു സാധ്യത നിലനില്ക്കുന്നതിനാലാണു നടപടി. പാരീസ് ആക്രമണത്തിനുശേഷം തീവ്രവാദി ഭീഷണിയെ ചെറുക്കാന്‍ ശക്തമായ നടപടികളാണ് ബെല്‍ജിയം സ്വീകരിക്കുന്നത്. ഭീകരാക്രമണത്തിനു പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ഈയാഴ്ചയാദ്യം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തങ്ങള്‍ക്കു ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആഘോഷപരിപാടികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നു ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍ പ്ലാറ്റിനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം ആളുകളാണ് പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ ബ്രസല്‍സിലെത്തിയത്. എന്നാല്‍ സുരക്ഷ നടപടികളുടെ ഭാഗമായി ഇത്തവണ ആഘോഷപരിപാടികള്‍ ഉപേക്ഷിക്കുകയാണ്.

പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവരെ മുഴുവന്‍ പരിശോധിച്ചശേഷം കടത്തിവിടാനാകില്ലെന്നും ബ്രസല്‍സ് മേയര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.