എലി പാരയായി… എയര്‍ ഇന്ത്യയുടെ യാത്ര മുടങ്ങി

മുംബൈ: പറന്നുയരാന്‍ തയാറെടുത്ത എയര്‍ ഇന്ത്യ വിമാനത്തില്‍ എലിയെ കണ്ടെന്ന് യാത്രികര്‍.അഹമ്മദാബാദില്‍ നിന്നു മുംബൈ വഴി ലണ്ടനിലേക്കു പേകേണ്ട വിമാനമായിരുന്നു ഇത്. സംഭവത്തെപ്പറ്റി എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ചുവരികയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ഇതോടെ ഈ വിമാനം യാത്ര മതിയാക്കി പകരം വിമാനം പറന്നു. യാത്രക്കാര്‍ക്കു നഷ്ടപ്പെട്ടത് ആറു മണിക്കൂര്‍.
ലണ്ടനിലേക്കു പോകേണ്ട എയര്‍ ഇന്ത്യയുടെ എ.ഐ. 131 വിമാനത്തിലാണ് സംഭവം. എലിയെ കണ്ടെത്താനായില്ലെന്നും യാത്രികരുടെ സുരക്ഷ പരിഗണിച്ചാണ് വിമാനം റദ്ദാക്കിയതെന്നും എയര്‍ ഇന്ത്യ പിന്നീട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.