പ്രകോപനവുമായി ഇറാന്‍… യുഎസ് യുദ്ധക്കപ്പലിനു സമീപം റോക്കറ്റുകൊണ്ട് അഭ്യാസം

വാഷിംഗ്ടണ്‍: ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന യുഎസ് യുദ്ധക്കപ്പലുകളുടെ സമീപം ഇറാന്റെ റോക്കറ്റ് എത്തി. ശനിയാഴ്ചത്തെ സംഭവം അതീവ പ്രകോപനപരമാണെന്നു യുഎസ് പറഞ്ഞു. വിമാനവാഹിനിക്കപ്പലായ ഹാരി എസ്. ട്രൂമാന്‍, മിസൈല്‍ നശീകരണിക്കപ്പലായ യുഎസ്എസ് ബക്‌ലി, ഒരു ഫ്രഞ്ച് യുദ്ധക്കപ്പല്‍ എന്നിവ ഹോര്‍മൂസിലൂടെ കടന്നുപോകുമ്പോഴാണു സംഭവം. സൈനികാഭ്യാസ പ്രകടനം നടത്തിയ ഇറാന്റെ വിപ്‌ളവ ഗാര്‍ഡുകള്‍ ഈ സമയം നിരവധി റോക്കറ്റുകള്‍ അയച്ചു. ഇതില്‍ ഒരെണ്ണം യുഎസ് യുദ്ധക്കപ്പലിനു 1500 മീറ്റര്‍ അടുത്തുവരെ എത്തിയതാണു പ്രശ്‌നമായത്. വെറും 23 മിനിറ്റു മുമ്പു മാത്രമാണ് ഇറാന്‍ മുന്നറിയിപ്പു നല്‍കിയതെന്നും ഇറാന്റെ നടപടി പ്രകോപനപരമാണെ ന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.