എയര്‍ കാനഡ വിമാനത്തില്‍ ജീവനക്കാരിയെ പഞ്ചാബി മര്‍ദിച്ചു ; വിമാനം തിരിച്ചിറക്കി

ടൊറേന്റോ: വിമാനത്തിലെ ജോലിക്കാരിക്ക് നേരെ അക്രമത്തെത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ന്യൂഡല്‍ഹിയിലേക്കു പറന്ന എയര്‍കാനഡ വിമാനത്തിലെ വനിതാ ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്.ആല്‍ബര്‍ട്ടാ സ്വദേശിയും ഇന്ത്യന്‍ വംശജനുമായ ജാക്‌സന്‍ സിദ്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തു. . ഇതേത്തുടര്‍ന്ന് വിമാനം തിരികെ ടൊറേന്റോയിലെ പിയേഴ്‌സന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറക്കി. ദേഹോപദ്രവമേല്‍പ്പിച്ചതിന് ഇയാളുടെ പേരില്‍ കേസെടുത്തു. പരിക്കേറ്റ ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനു വൈദ്യസഹായം നല്‍കി.വിമാനം അറ്റ്്‌ലാന്റിക് സമുദ്രത്തിന്റെ മുകളില്‍ക്കൂടി പറക്കുന്ന സമയത്താണ് ഇന്നലെ ആക്രമണം നട ന്നത്. സിദ്ധുവിനെ ഒന്റേറിയോയിലെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.