ഓണ്‍ലൈന്‍ പെണ്‍വാണിഭം : വിദേശികള്‍ക്കും പങ്ക്

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ ഇടപാടുകാരില്‍ വിദേശികളും. തലസ്ഥാനത്തെയും കൊച്ചിയിലെയും വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് വിദേശികള്‍ക്ക് പെണ്‍കുട്ടികളെ കാഴ്ചവെച്ചിരുന്നത്. ബിസിനസ് ആവശ്യത്തിനും മറ്റും കേരളത്തില്‍ എത്തുന്ന വിദേശികള്‍ക്കാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചിരുന്നത്. പ്രമുഖ ഹോട്ടലുകള്‍ ആയതിനാല്‍ റെയ്ഡ് നടക്കാത്തതും സെക്‌സ് റാക്കറ്റിന് തുണയായി.

രാഹുല്‍ പശുപാലനെയും രശ്മി ആര്‍ നായരെയും ഞായറാഴ്ച നെടുമ്പാശേരിയിലെ ഹോട്ടലില്‍ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ഇവിടെ ഇടപാടുകള്‍ നടന്നതിന് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് സ്വദേശിയായ അക്ബറിന്റെ നേതൃത്വത്തിലും വിദേശത്ത് നിന്ന് ഇടപാടുകാരെ കൊണ്ടുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.