ദേശീയഗാനത്തോട് അനാദരവ് : കുടുംബത്തെ തീയേറ്ററില്‍ നിന്ന് ഇറക്കിവിട്ടു

മുംബൈ: ദേശിയ ഗാനത്തിന്റെ സമയത്ത് എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കാന്‍ തയ്യാറാകാതിരുന്ന കുടുംബത്തെ ജനക്കൂട്ടം തിയേറ്ററില്‍നിന്നും പുറത്താക്കി. മുംബൈയിലെ ഒരു തിയേറ്ററില്‍ നടന്നുവെന്ന് കരുതപ്പെടുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഒരു കുടുംബം തിയേറ്ററിലെ കസേരയില്‍ ഇരിക്കുന്നതും ചുറ്റും കൂടിനില്‍ക്കുന്നവരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഇരുന്നു കാണാമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ദേശിയ ഗാനത്തിന്റെ സമയത്ത് എഴുന്നേറ്റു നിന്നുകൂടായെന്ന് ചുറ്റുമുള്ളവര്‍ കുടുംബത്തോട് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മുംബൈയിലെ പി.വി.ആറില്‍ തമാശ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രദര്‍ശനവേളയിലാണ് സംഭവമെന്നാണ് സൂചന. ബെംഗളൂരു പി.വി.ആറിലാണ് സംഭവമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തര്‍ക്കത്തിനൊടുവില്‍ കുടുംബം തിയേറ്റര്‍ വിടുമ്പോള്‍ കാണികള്‍ കൈകൊട്ടി ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.