പാറ്റൂര്‍ കേസ് : മുഖ്യമന്ത്രിക്കെതിരെ വി.എസ്. കോടതിയില്‍

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് കോടതിയിലെത്തി. മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് വി.എസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതിയില്‍ നേരിട്ടെത്തിയാണ് വി.എസ് ഹര്‍ജി നല്‍കിയത്.
മുഖ്യമന്ത്രിയടക്കം ആറു പേരെ പ്രതി ചേര്‍ത്താണ് ഹര്‍ജി. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍, മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ ഇതില്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും നേരിട്ട് ഇടപാടില്‍ പങ്കുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അടുത്തമാസം 30ന് കോടതി കേസ് പരിഗണിക്കും.
തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സര്‍ക്കാര്‍ പുറമ്പോക്ക് ഭുമി കൈയേറി ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് മുഖ്യമന്ത്രി ഒത്താശ ചെയ്തുകൊടുത്തുവെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.