പാനായിക്കുളം സിമി കേസ് : ശിക്ഷ വിധിച്ചു

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ രഹസ്യയോഗം ചേര്‍ന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് പ്രത്യേക എന്‍.ഐ.എ. കോടതി തടവുശിക്ഷ വിധിച്ചു.

രണ്ട് പ്രതികള്‍ക്ക് 14 വര്‍ഷവും മൂന്ന് പ്രതികള്‍ക്ക് 12 വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി പ്രതികളായിരുന്ന 11 പേരെ നേരത്തെ വെറുതെ വിടുകയും ചെയ്തിരുന്നു. 13 ാം പ്രതിക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലേക്ക് മാറ്റുകയാണുണ്ടായത്.

2006ലെ സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിലാണ് നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗം നടന്നത്. ‘സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലാണ് യോഗം നടന്നതെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയത്. വേദിയില്‍ അഞ്ച് സിമി നേതാക്കളും സദസ്സില്‍ 13 പേരും അടക്കം 18 പേര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.