സ്വവര്‍ഗ പ്രണയം : കുതിരകളെ വെട്ടിക്കൊന്നു

റിയാദ്: സ്വവര്‍ഗ പ്രണയത്തിലേര്‍പ്പെട്ടു എന്ന ആരോപണത്തില്‍ എട്ട് ദശലക്ഷം പൗണ്ട് വില വരുന്ന പന്തയക്കുതിരകളെ സൗദിയില്‍ വെട്ടിക്കൊന്നു. റേസില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഈ ആണ്‍കുതിരകള്‍ രണ്ടു തവണ ഇണചേരുന്നത് കണ്ടതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് ആരോപണം. എന്നാല്‍ സൗദി ഇക്കാര്യം നിഷേധിച്ചു.

സംഭവം സദാചാര പ്രചരണ, ദുരാചാര പ്രതിരോധ കമ്മറ്റിയുടെ ശ്രദ്ധയില്‍ എത്തുകയും മതാചാരങ്ങളുടെ ചുവടുപിടിച്ച് കമ്മിറ്റി ഇവയ്ക്ക് മരണദണ്ഡന വിധിക്കുകയുമായിരുന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ കുതിരകളെ കാണാനില്ല എന്നാണ് വിവരം. കുതിരകളെ കൊന്നെന്ന വാര്‍ത്ത സൗദി നിഷേധിച്ചിട്ടുണ്ട്.
അതേസമയം, സ്വവര്‍ഗ്ഗരതിയുടെ പേരില്‍ ഒട്ടകം, പൂച്ച, പട്ടി തുടങ്ങിയവ ഉള്‍പ്പെടെ വര്‍ഷംതോറും 25,000 നും 30,000 നും ഇടയില്‍ മൃഗങ്ങളെ സൗദി കൊന്നൊടുക്കുന്നുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.