കുവൈറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കി സിനിമ

കുവൈറ്റ് യുദ്ധം സിനിമയാകുന്നു. മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഐ.വി ശശിയും ഡാം 999 എന്ന ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയിയും ചേര്‍ന്നാണ് കുവൈറ്റ് യുദ്ധം അഭ്രപാളിയില്‍ എത്തിക്കുന്നത്. ഇംഗ്ലീഷും മറ്റൊരു ഇന്ത്യന്‍ ഭാഷയും ഉള്‍പ്പെടുത്തിയാണ് സിനിമ ചിത്രീകരിക്കുന്നത്.

തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഹോളിവുഡിലെ സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റുമാരുമായി ചര്‍ച്ച ചെയ്ത് അന്തിമരൂപം തയ്യാറാക്കും. എഴുപത്തഞ്ച് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം 2017ല്‍ ചിത്രീകരണം തുടങ്ങും. 2018ല്‍ തീയേറ്ററുകളില്‍ എത്തും. ഭൂരിഭാഗം താരങ്ങളും അണിയറ പ്രവര്‍ത്തകരും ഹോളിവുഡില്‍ നിന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.