ക്വിഡിന് ഉഗ്രന്‍ വരവേല്‍പ്

ഏറെ കാത്തിരുപ്പുകള്‍ക്ക് ശേഷം വിപണിയിലെത്തിയ ക്വിഡിന് ഇന്ത്യയിലും ഉഗ്രന്‍ വരവേല്‍പ്. ചെറുകാര്‍ വാങ്ങാന്‍ പദ്ധതി ഇടുന്നവര്‍ എല്ലാവരും തന്നെ ആദ്യ ഓപ്ഷനായി ക്വിഡ് തെരഞ്ഞെടുക്കുന്നതായാണ് വിവരം. ഇതുവരെ 70,000 ബുക്കിംഗുകളാണ് വിവിധ ഡീലര്‍ഷിപ്പുകളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. 2.56 ലക്ഷം രൂപ മുതല്‍ 3.53 ലക്ഷം രൂപവരെയാണ് ക്വിഡിന്റെ വിവിധ വേരിയന്റുകള്‍ക്ക് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഒരു മിനി എസ്.യു.വിയുടെ ലുക്കുള്ള ക്വിഡിന് ലുക്കും വിലക്കുറവും തന്നെയാണ് ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്. ക്വിഡിന്റെ വരവോടെ മാരുതി സുസുക്കി, ആള്‍ട്ടൊ 800, ഹ്യുണ്ടായി ഇയോണ്‍, ഷെവര്‍ലെ സ്പാര്‍ക്ക് തുടങ്ങിയ മോഡലുകളുടെ വില്‍പ്പനയില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

പൂര്‍ണമായും ഇന്ത്യയില്‍ തന്നെയാണ് ക്വിഡ് നിര്‍മിച്ചിരിക്കുന്നത്. 3679 എം.എം നീളം, 1579 എം.എം വീതിയുമുള്ള ക്വിഡിന് 2422 വീല്‍ബേസും 180 എം.എം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. 28 ലിറ്ററാണ് ഇന്ധന ടാങ്ക് കപ്പാസിറ്റി. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവര്‍സൈഡ് എയര്‍ബാഗ് എന്നിവയാണ് കാറിന്റെ പ്രധാന പ്രത്യേകതകള്‍. 25.17 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.