ആപ്പിളും സാംസങ്ങും ഒന്നിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ പുതിയ മോഡല്‍ രൂപപ്പെടുത്തുന്നതിന് മുഖ്യ എതിരാളികളായ സാംസങ്ങില്‍ നിന്നും സഹായം സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഐഫോണ്‍ 8ന്റെ ഡിസ്‌പ്ലേയിലാവും സാംസങ്ങിന്റെ സഹായം. ഇതുസംബന്ധിച്ച് ഇരു കമ്പനികളും ചര്‍ച്ച ആരംഭിച്ചു.
സാംസങ്ങിന്റെ പ്രത്യേക ഒഎല്‍ഇഡി ഡിസ്‌പ്ലേ ഉപയോഗിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നതെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ആപ്പിള്‍ ഐഫോണ്‍ 7ന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ആപ്പിള്‍. ഈ ഫോണില്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേ പരീക്ഷിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും സാംസങ്ങുമായി ധാരണയില്‍ എത്താന്‍ ആപ്പിളിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് ആപ്പിളിന്റെ ഐഫോണ്‍ 8ല്‍ സാംസങ്ങുമായി സഹകരിച്ച് ഒഎല്‍ഇഡി സ്‌ക്രീന്‍ എത്തുമെന്നാണ് വിവരം. എന്നാല്‍ സാംസങ്ങുമായി മാത്രമല്ല മറ്റു ഗവേഷകരുമായും ഡിസ്‌പ്ലേ സംബന്ധിച്ച് സാംസങ്ങ് കരാറിനായി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.