മികച്ച ഫീച്ചറുകളുമായി വാട്‌സ്ആപ്പ് അപ്‌ഡേഷന്‍

മികച്ച ഫീച്ചറുകളുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷന്‍ ഇറങ്ങി. ഇഷ്ടമെസേജുകള്‍ സ്റ്റാര്‍ അടയാളത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്നു എന്നതാണ് പുതിയ ഫീച്ചറുകളില്‍ ഏറ്റവും ആകര്‍ഷണീയം. ഇതോടൊപ്പം ആന്‍ഡ്രോയ്ഡ് ഡയറക്ട് ഷെയര്‍, ലിങ്കുകളുടെ റിച്ച് പ്രിവ്യു എന്നിവയും പുതിയ അപ്‌ഡേഷനില്‍ ഉണ്ടാവും.

ഇഷ്ടമുള്ള മെസേജുകള്‍ കോപ്പി ചെയ്‌തോ, സ്‌ക്രീന്‍ ഷോട്ട് എടുത്തോ സൂക്ഷിക്കാന്‍ മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ഇതിന് പരിഹാരമായാണ് വാട്‌സ്ആപ്പ് സ്റ്റാര്‍ ഫംഗ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ആവശ്യമായ മെസേജ് ടച്ച് ചെയ്ത് പിടിക്കുക, തുടര്‍ന്ന് സ്‌ക്രീനിനു മുകളില്‍ പ്രത്യക്ഷപ്പെടുന്ന സ്റ്റാര്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് സൂക്ഷിക്കാം. ചാറ്റ്‌സ് ടാബിലുള്ള സ്റ്റാര്‍ഡ് മെസ്സേജ് എന്ന ഓപ്ഷന്‍ എടുത്ത് ബുക്ക്മാര്‍ക്ക് ചെയ്തിരിക്കുന്ന സന്ദേശങ്ങള്‍ ഒരുമിച്ച് വായിക്കാനും സാധിക്കും.

പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം ഇനിമുതല്‍ ലിങ്കുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രിവ്യൂ വാട്‌സ് ആപ്പില്‍ തന്നെ കാണാന്‍ കഴിയും. ഇനിമുതല്‍ ആന്‍ഡ്രോയിഡ് ഡയറക്ട് ഷെയര്‍ സംവിധാനവും വാട്‌സ്ആപ്പ് ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.