വോയ്‌സ് കോളുകള്‍ക്ക് കുറഞ്ഞ നിരക്കുമായി റിങ്കോ

ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ വോയ്‌സ് കോളുകള്‍ സാധ്യമാക്കാനുള്ള ആപ്ലിക്കേഷനുമായി ‘റിങ്കോ’ രംഗത്ത്. മിനിറ്റിന് 19 പൈസ നിരക്കില്‍ രാജ്യത്തെവിടെയും വിളിക്കാമെന്ന പ്രത്യേകതയാണ് ഇത് മുന്നോട്ടുവെക്കുന്നത്. മറ്റു മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കളില്‍നിന്നും 90 ശതമാനം നിരക്ക് കുറവാണ് തങ്ങള്‍ റിങ്കോ മുന്നോട്ടുവെക്കുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.

മൊബൈല്‍ സേവന ദാതാക്കളുടെ നെറ്റ്‌വര്‍ക്കുകള്‍ മുഖേനയാണ് വോയ്‌സ് കോളിങ്ങിനുള്ള മാര്‍ഗം സാധ്യമാക്കുന്നത്. ടെലികോം കമ്പനികളില്‍നിന്നും വന്‍ തോതില്‍ മിനിറ്റുകള്‍ ഒരുമിച്ച് വാങ്ങിയാണ് സേവനം സാധ്യമാക്കുന്നത്. ലോക്കല്‍ കോളുകള്‍ മാത്രമല്ല, എസ്.ടി.ഡി കോളുകള്‍ പോലും കുറഞ്ഞ നിരക്കില്‍ മുന്നോട്ടുവെക്കുകയാണ് റിങ്കോ എന്ന് സ്ഥാപകന്‍ ഭാവിന്‍ തുരാഖിയ വ്യക്തമാക്കുന്നു. കോളുകളുടെ വ്യക്തതയില്‍ യാതൊരു സംശയത്തിനും അടിസ്ഥാനമില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ജനുവരിയില്‍ ആരംഭിച്ച റിങ്കോയുടെ പ്രവര്‍ത്തനം ഇതിനോടകം നൂറോളം കമ്പനികളില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.