സ്‌നാപ് ഡീല്‍ വീണ്ടും പറ്റിച്ചു

ഉത്തര്‍പ്രദേശ്: സ്‌നാപ് ഡീല്‍ വീണ്ടും ചതിച്ചു. മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവാവിന് ലഭിച്ചത് കല്ല്. സ്‌നാപ് ഡീലിലൂടെ മൂന്ന് ഫോണുകള്‍ ഓര്‍ഡര്‍ ചെയ്‌തെങ്കിലും ഒരു പാക്കറ്റില്‍ മാത്രമാണ് ഫോണ്‍ ഉണ്ടായിരുന്നത്. മറ്റു രണ്ട് പാക്കറ്റുകളില്‍ ഫോണിന് പകരം കല്ലുകളാണ് ഉണ്ടായിരുന്നത്.
ഉത്തര്‍പ്രദേശിലുള്ള നജിം എന്ന യുവാവാണ് ഓണ്‍ലൈന്‍ ചതിക്കുഴിയില്‍ പെട്ടത്. കഴിഞ്ഞ 14നാണ് ഇയാള്‍ സ്‌നാപ് ഡീലിലൂടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. 4,190 രൂപ വിലവരുന്ന ഹാന്‍ഡ്‌സെറ്റാണ് ഓര്‍ഡര്‍ ചെയ്തതെന്നും പണം ഓണ്‍ലൈനായി നല്‍കിയെന്നും നജിം പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മൊബൈല്‍ പാക്കറ്റുകള്‍ യുവാവിന് ലഭിച്ചത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത രണ്ട് പാക്കറ്റുകളില്‍ കല്ലുകളാണ് ഉണ്ടായിരുന്നത്. ഒരു പാക്കറ്റില്‍ മാത്രമാണ് ഫോണ്‍ ഉണ്ടായിരുന്നത്.

ഉടന്‍ തന്നെ സ്‌നാപ്ഡീല്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം മടക്കി നല്‍കാനോ മറ്റു പ്രതികരണങ്ങളോ കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്ന് നജിം പറഞ്ഞു. ഇതോടെ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യുവാവ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.