സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിച്ചാല്‍ വന്‍ പിഴ ശിക്ഷ

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ റ്റിസിനോ പ്രദേശത്ത് പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചുകൊണ്ട് ഉത്തരവ്. അടുത്തിടെയുണ്ടായ പാരിസ് ഭീകരാക്രമണം ഉള്‍പ്പെടെ വര്‍ധിച്ചു വരുന്ന ഭീഷണി കണക്കിലെടുത്താണ് തീരുമാനം. ആറര ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു സമാനമായ 10,000 സ്വിസ് ഫ്രാങ്ക് ആണ് റസ്റ്ററന്‌റുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം ബുര്‍ഖ ധരിച്ചെത്തുന്നവരില്‍നിന്ന് ഈടാക്കുക.
മാസ്‌ക് ധരിക്കുന്നത് നിരോധിച്ചിട്ടില്ല. സ്വിറ്റ്‌സര്‍ലന്‍ഡിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും നിയമം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു.
നിയമത്തിനെതിരെ ആംനസ്റ്റി ഇന്‌റര്‍നാഷനല്‍ രംഗത്തു വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *