സുസുക്കി ഇനി ഓണ്‍ലൈനിലും വാങ്ങാം

ഇനിമുതല്‍ ബൈക്ക് വാങ്ങാന്‍ ഷോറൂമില്‍ പോകേണ്ടതില്ല. കൈയിലൊരു സ്മാര്‍ട്‌ഫോണോ ലാപ്‌ടോപ്പോ മാത്രമുണ്ടായാല്‍ മതി. സുസുക്കിയാണ് പുതിയ ആശയവുമായി എത്തിയിരിക്കുന്നത്. ഇതിനായി പ്രമുഖ ഓണ്‍ലൈന്‍ വിതരണക്കാരായ സ്‌നാപ്ഡീലുമായി സുസുക്കി കൈകോര്‍ത്തുകഴിഞ്ഞു.

സുസുക്കിയുടെ ബൈക്കുകളും ബൈക്ക് അക്‌സസറികളും ഇനി മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. മുഴുവന്‍ തുകയും അടക്കാതെ തന്നെ വാഹനം ബുക്ക് ചെയ്ത്് ഡെലിവറി സമയം ബാക്കി പണം നല്‍കിയാല്‍ മതിയാകും.

ഇ കൊമേഴ്‌സ് രംഗത്ത് ചുവട് വയ്ക്കാന്‍ സ്‌നാപ്ഡീല്‍ പോലൊരു ഓണ്‍ലൈന്‍ ഭീമനുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ മസയോഷി അറിയിച്ചു. ഈ സംയോജനം സുസുക്കിക്കും സ്‌നാപ്ഡീലിനും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലാഭകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സുസുക്കി ജിക്‌സെറിന് 75,546 രൂപയും ജിക്‌സര്‍ എസ്എഫിന് 84,475 രൂപയുമാണ് സ്‌നാപ്ഡീല്‍ വില.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.