ഊരുവിലക്കിനെതിരെ മഹാരാഷ്ട്രയിൽ നിയമം ‌ വരുന്നു; ഏഴു വർഷം വരെ തടവു ലഭിക്കാം

മുംബൈ: ജാതി പഞ്ചായത്തുകളും മറ്റും ഇപ്പോഴും തുടരുന്ന അനാചാരമായ ഊരുവിലക്കിനെതിരെ മഹാരാഷ്ട്ര സർക്കാർ ശക്തമായ നിയമ നിർമാണത്തിന്. ഊരുവിലക്ക് ഏർപ്പെടുത്തുന്നത് ഏഴു വർഷംവരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാക്കുന്ന നിയമത്തിന്റെ കരടുരൂപം സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് ബില്ലിന് ഭേദഗതികളോ നിർദേശങ്ങളോ സമർപ്പിക്കാം. രണ്ടാഴ്ചയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്.
ഊരുവിലക്ക് ഏർപ്പെടുത്തുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് സർക്കാർ നിയമനിർമാണം നടത്തുന്നത്. ഇത്തരം സംഭവങ്ങൾ പരിശോധിക്കാൻ ‘സോഷ്യൽ ബോയ്‌ക്കോട്ട് പ്രൊഹിബിഷൻ ഓഫിസർ’ തസ്തികയും സൃഷ്ടിക്കും. ഊരുവിലക്കിന്റെ പേരിൽ വിദ്യാഭ്യാസം, ചികിത്സ, ആരാധനാലയ പ്രവേശനം, ശവസംസ്‌കാരം തുടങ്ങിയവ വിലക്കുന്നതും നിയമംവഴി തടയാനാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *