യുവതി ഉറക്കത്തില്‍ നടന്നത് മൂന്നു മൈല്‍; പിന്നെ ആറുമൈല്‍ ബസ് യാത്ര : ഞെട്ടിത്തരിച്ച് പിതാവ്

യുഎസിലെ കൊളറാഡോയിലാണു സംഭവം. ഡെന്‍വര്‍ സ്വദേശിനിയായ ടെയ്‌ലര്‍ ഗാമല്‍ എന്ന 19-കാരിയാണ് ഉറക്കത്തില്‍ മാരത്തണ്‍ നടത്തിയത്. നടത്തം പോരാതെ ആറു മൈല്‍ ബസിലും ടെയ്‌ലര്‍ ഉറക്കത്തില്‍ യാത്ര ചെയ്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉറക്കമുണര്‍ന്ന ടെയ്‌ലറിന്റെ പിതാവ് മാര്‍ക് ടെക്‌മേയര്‍ മകളെ മുറിയില്‍ കണ്്ടില്ല. നോക്കിയപ്പോള്‍ വീടിന്റെ പിന്‍വാതില്‍ തുറന്നിരിക്കുന്നതും കണ്്ടു. ഇതേത്തുടര്‍ന്ന് നാടു മുഴുവന്‍ തെരഞ്ഞ മാര്‍ക് പോലീസിലും വിവരമറിയിച്ചു. മകള്‍ ഉറക്കത്തില്‍ അധികദൂരമെങ്ങും പോകാനിടയില്ലെന്നാണ് മാര്‍ക് ധരിച്ചിരുന്നത്. ജെഫേഴ്‌സണ്‍ പ്രവിശ്യാ ഷെരീഫിന്റെ ഓഫീസിലെത്തിയ അദ്ദേഹം ജനങ്ങള്‍ക്ക് വിവരം നല്കണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് അധികൃതര്‍ ടെയ്‌ലറിന്റെ വിശദവിവരങ്ങള്‍ ചേര്‍ത്ത് അടിയന്തര സന്ദേശം പുറത്തിറക്കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് ഹെല്‍പ് ലൈന്‍ നമ്പരിലേക്കു വിവരമറിയിക്കണമെന്നും നിര്‍ദേശം നല്കി.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നായ മണംപിടിച്ച് മൂന്നു മൈല്‍ അകലെയുള്ള ബസ് സ്‌റ്റോപ്പു വരെ എത്തി. അവിടെനിന്ന് ടെയ്‌ലര്‍ ബസില്‍ കയറിയിട്ടുണ്്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അനുമാനിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അവിടെനിന്നും ആറു മൈല്‍ അകലെയുള്ള ബന്ധുവീട്ടില്‍ നിന്ന് ടെയ്‌ലറെ കണ്്‌ടെത്തുകയായിരുന്നു. ടെയ്‌ലര്‍ സുരക്ഷിതയാണെന്നും നടന്ന കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ലെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.