ഇറക്കം കുറഞ്ഞ ഫ്രോക്ക് ധരിച്ചെത്തിയ യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

മുംബൈ: കുട്ടിയുടിപ്പിട്ടെത്തിയ യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. തിങ്കളാഴ്ച മുംബൈയില്‍ നിന്ന് ഡല്‍ഹിലേയ്ക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. കമ്പനിയുടെ ഡ്രസ് കോഡ് പാലിച്ചില്ലെന്ന കാരണത്താലാണ് യുവതിയായ യാത്രക്കാരിയെ ഇറക്കിവിട്ടത്.

ദോഹയില്‍ നിന്ന് ഖത്തര്‍ എയര്‍വെയിസില്‍ മുംബൈയില്‍ ഇറങ്ങി അവിടെ നിന്ന് ഡല്‍ഹിക്ക് പോകുന്നതിനാണ് യുവതിയെത്തിയത്. മുംബൈയിലിറങ്ങി ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യാനെത്തിയ യുവതിയെ പുരുഷ ജീവനക്കാര്‍ തടയുകയായിരുന്നു. ഇറക്കംകുറഞ്ഞ ഫ്രോക്ക് ധരിച്ചെത്തിയതിനാണ് യുവതിയുടെ യാത്ര തടഞ്ഞത്. യാത്ര മുടങ്ങിയ യുവതിയെ വസ്ത്രം മാറിയെത്തിയ ശേഷമാണ് യാത്രക്ക് അനുവദിച്ചത്. മറ്റൊരുവിമാനത്തിലാണ് ഇവര്‍ ഡല്‍ഹിക്ക് പോയത്. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരിയുടെ സഹോദരിയായിരുന്നു ഈ യാത്രക്കാരി. സഹോദരി നല്‍കിയ ടിക്കറ്റിലാണ് ഇവര്‍ യാത്രയ്ക്ക് എത്തിയത്.

ജീവനക്കാരും അവരുടെ ബന്ധുക്കളും കമ്പനി ടിക്കറ്റില്‍ യാത്ര ചെയ്യുമ്പോള്‍ നിശ്ചിത വസ്ത്രധാരണരീതി പാലിക്കേണ്ടതുണെ്ടന്നും ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് യുവതിയെ തടഞ്ഞതെന്നും ഇന്‍ഡിഗോ അധികൃതര്‍ വിശദീകരിച്ചു. എങ്കിലും യാത്രക്കാരിക്ക് ബുദ്ധിമുട്ട് ഉണ്ടായതില്‍ ഖേദമുണെ്ടന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.