ദശാബ്ദങ്ങളായി പിന്തുടര്‍ന്നുവന്ന ഒറ്റക്കുട്ടിനയം ചൈന ഉപേക്ഷിക്കുന്നു

ദശാബ്ദങ്ങളായി പിന്തുടര്‍ന്നുവന്ന ഒറ്റക്കുട്ടിനയം ചൈന ഉപേക്ഷിക്കുന്നു. സര്‍ക്കാര്‍ ന്യൂസ് ഏജന്‍സിയായ സിന്‍ഹ്വയാണ് വാര്‍ത്ത പുറത്തുവിട്ടത്. ദമ്പതികള്‍ക്ക് ഇനിമുതല്‍ രണ്ടു കുട്ടികളാവാമെന്ന് സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ യുവാക്കളുടെ എണ്ണം കുറയുന്നതും, വൃദ്ധരുടെ എണ്ണത്തിലെ വര്‍ധനയുമാണ് നയത്തില്‍ മാറ്റംവരുത്തുവാന്‍ ചൈനയെ പ്രേരിപ്പിച്ചത്.

ആഗോളതലത്തില്‍ ഏറെ വിമര്‍ശനം നേരിട്ട നയം 1979 മുതലാണ് ചൈന നടപ്പാക്കിയത്. ജനസംഖ്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. നിയമ ലംഘകരായ ദമ്പതികള്‍ക്ക് സര്‍ക്കാര്‍ കടുത്ത ശിക്ഷയാണ് നല്‍കിയിരുന്നത്. നിര്‍ബന്ധ ഗര്‍ഭച്ഛിദ്രം മുതല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍വരെ ദമ്പതികള്‍ക്ക് നേരിടേണ്ടിവന്നു.

ജനസംഖ്യ ക്രമാതീതമായി കുറഞ്ഞതോടെ അടുത്തിടെ ചില പ്രവശ്യകളില്‍ നിയമത്തില്‍ ഇളവ് വരുത്തിയിരുന്നു. ഭാര്യയും ഭര്‍ത്താവും ഒറ്റക്കുട്ടികളാണെങ്കില്‍ അവര്‍ക്ക് രണ്ടു കുട്ടിയാവമെന്നൊരു ഭേദഗതിയും ചൈന അടുത്തിടെ കൊണ്ടുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.